ഡോ.വർഗ്ഗീസ് കുര്യൻ സഹകരണ ക്ഷീരമേഖലയിലെ മഹാപ്രതിഭ

ഡോ.വർഗ്ഗീസ് കുര്യൻ സഹകരണ ക്ഷീരമേഖലയിലെ മഹാപ്രതിഭ

കോഴിക്കോട്: ക്ഷീര സഹകരണ മേഖലയിലൂടെ രാജ്യത്തിന് സമാനതകളില്ലാത്ത സേവനമർപ്പിച്ച മഹാപ്രതിഭയാണ് വർഗ്ഗീസ് കുര്യനെന്ന് അഡ്വ.പി.എം.നിയാസ് പറഞ്ഞു. ക്ഷീര കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ഡിസിസി ഹാളിൽ സംഘടിപ്പിച്ച ഡോ.വർഗ്ഗീസ് കുര്യന്റെ 9-ാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്കാരനായ അദ്ദേഹത്തെ നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തടക്കമുള്ള ഇന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ക്ഷീരകർഷകർക്ക് മാന്യമായ ജീവിതമാർഗ്ഗം കണ്ടെത്താൻ വഴിതുറന്ന മാർഗ്ഗദർശിയാണദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഹരിദാസക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ്പ്രസാദ് പുളിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം യു.വി.ദിനേശ് മണി മുതിർന്ന ക്ഷീരകർഷകരെ ആദരിച്ചു, അനിൽ തലക്കളത്തൂർ, കൗൺസിലർ ഡോ.അൽഫോൺസ മാത്യു, സുരേഷ് ബാബു മുഴിക്കൽ, രാധാകൃഷ്ണൻ പെരുമണ്ണ, സുധാകരൻ പാലാഴി, വിപിൻ.ഇ.എം പ്രസംഗിച്ചു. ഡോ.വർഗ്ഗീസ് കുര്യന്റെ ഛായാപടത്തിൽ പുഷ്പാർച്ചനയും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *