പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയേക്കാൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി തമ്പുരാട്ടിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആദരവും അംഗീകാരവും പിടിച്ചു പറ്റുവാൻ കഴിഞ്ഞിട്ടുണ്ട്.രാജഭരണത്തിന്റെ ശ്രേഷ്ഠതയിൽ മാത്രമല്ല എഴുത്തുക്കാരി എന്ന നിലയിലാണ് കേരളത്തിലെ ജനം ആദരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യരചന നടത്താൻ പ്രാപ്തിയുള്ള വ്യക്തി കൂടിയാണ് ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി. കാലാന്തരത്തിലും ഈ സ്ത്രീരത്നത്തെ മലയാളികൾ ഓർമ്മിക്കും എന്ന കാര്യത്തിൽ സംശയമില്ല. നവരാത്രി മണ്ഡപത്തിൽ സംഗീതജ്ഞനായ ഇന്ന് കൊട്ടാരത്തിലെ അറിയപ്പെടുന്ന പ്രിൻസ് അശ്വതി തിരുനാൾ പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി തമ്പുരാട്ടിയുടെ മകനാണ്. തിരുവിതാംകൂർ രാജകുടുംബത്തിലെ അറിയപ്പെടുന്ന എഴുത്തുകാരി അശ്വതി തിരുനാൾ ഗൗരീലക്ഷ്മി ഭായി തമ്പുരാട്ടിയും ലേഖകൻ കെ.പ്രേമചന്ദ്രൻ നായരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
മാർത്താണ്ഡവർമ്മയ്ക്ക് ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തെ രാജ്യത്തിന് അടിയറ വച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി ഒരു കൃതി എഴുതുവാനുള്ള ഭാഗ്യം ലഭിച്ചത് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് മാത്രമാണ്. അതിന്റെ ആത്മസംതൃപ്തി ചാരിതാർത്ഥ്യം ഒന്ന് വ്യക്തമാക്കാമോ?
ശരിക്കും പറഞ്ഞാൽ അനുഭവത്തിലൂടെ എന്നെക്കൊണ്ട് എഴുതിക്കുകയായിരുന്നു പത്മനാഭസ്വാമി. എഴുതിക്കൊണ്ടിരുന്നപ്പോൾ തന്നെ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി. ഒരുപാടൊരുപാട്ചാരിതാർത്ഥ്യം ഉണ്ട്. ഓരോ അക്ഷരവും ഓരോലിഖിത സമർപ്പണമായാണ് കണ്ടത്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അത് ഭഗവാൻ ക്ഷമിക്കും.
പത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള കുടുതൽ രേഖകൾ എവിടെ നിന്നാണ് ലഭിച്ചത്? ഇനി പുതിയ ഗ്രന്ഥം രണ്ടാം പതിപ്പായി ഇറക്കാൻ ഉദ്ദേശമുണ്ടോ?
അനവധി പുസ്തകങ്ങൾ വായിച്ചും പിന്നെ മറ്റു ഗ്രന്ഥങ്ങളിലും ക്ഷേത്രത്തെ പറ്റി പ്രത്യേകം പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഗോപാലകൃഷ്ണ മേനോൻ തയ്യാറാക്കിയ പുസ്തകത്തിലും നിരവധി കാര്യങ്ങൾ വിവരിക്കുന്നുണ്ട്. പിന്നെ വായ് മൊഴിയായും കൂടാതെ എവിടുന്നെല്ലാം വിവരങ്ങൾ ശേഖരിക്കാൻ പറ്റുമോ അതെല്ലാം മനസ്സിലാക്കിയ ശേഷമാണ് എഴുതിയത്. ഇനി ഇതിനെ വലുതാക്കി പുതിയ ഗ്രന്ഥം ഉടനെ ഇറക്കുവാൻ ഉദ്ദേശിക്കുന്നില്ല
ഗ്ലീംസ് ഓഫ് കേരള കൾച്ചർ എന്ന ഗ്രന്ഥം കുടാതെ Temple culture എന്ന ഗ്രന്ഥം കുടി രചിക്കാൻ പാടില്ലേ?
ഉത്തരം: ക്ഷേത്രസംസ്കാരം എന്നത് കേരളത്തിലെ വ്യത്യസ്തമായ ക്ഷ്രേതാചാരാനുഷ്ഠാനങ്ങളാണ്. ക്ഷേത്ര സംസ്കാരത്തെപ്പറ്റി ഞാൻ ചെറുതായിട്ടെഴുതിയിട്ടുണ്ട്.
1.Unusual features of kerala temple architects എന്നത്
2.Temple Worship in kerala
3.Write phylosophy in Hindi terms
തമ്പുരാട്ടിയുടെ പുതിയ കൃതിയായ രുദ്രാക്ഷമാല ഞാൻ വായിച്ചിരുന്നു. ആ കൃതി കൂടുതൽ മഹത്വം അർഹിക്കുന്നു. ദക്ഷിണ കേരളത്തിലെ കന്യാകുമാരി മുതൽ കോട്ടയം വരെയുള്ള 276 ക്ഷേത്രങ്ങളുടെ ഉത്ഭവം, ചരിത്രം, മഹത്വം അനുഷ്ഠാനങ്ങൾ ഒക്കെ ഈ കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. എം.പി.പത്മനാഭൻ മലയാളത്തിൽ വിവർത്തനം ചെയ്ത ഈ കൃതി ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന് വേണ്ടി സമർപ്പിച്ചു. ഈ കൃതി എഴുതുവാനുണ്ടായ പ്രചോദനം?
അതായത് മുമ്പ് തുളസി ഗാർലന്റ് (തുളസിഹാരം) തിരുവിതാംകൂർ മുതൽ കന്യാകുമാരി അരൂർ വരെയുള്ള 33 ക്ഷേത്രങ്ങളെക്കുറിച്ച് എഴുതുകയുണ്ടായി. ഓരോ ക്ഷേത്രങ്ങളിലും പോയി വിവരങ്ങൾ ശേഖരിക്കുമായിരുന്നു. ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചാണ് എഴുതിയത്. അന്ന് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെക്കുറിച്ചെഴുതാൻ കഴിയാതിരുന്നതിനാൽ ഇത് കൂടി ഉൾപ്പെടുത്തിക്കൊണ്ട് 27 ക്ഷേത്രങ്ങളെക്കുറിച്ചുള്ള രുദ്രാക്ഷമാല തയ്യാറാക്കിയത്. ഒപ്പം കിളിമാനൂർ ഉമാ മഹേശ്വര ക്ഷേത്രവുംഎടുത്തു പറയുന്നുണ്ട്.

മലയാളത്തിൽ കവിതകൾ എഴുതാത്തതെന്തുകൊണ്ട്? ഇംഗ്ലീഷ് കവിതകൾക്ക് കേരളത്തിനകത്താണോ പുറത്താണോ കൂടുതൽ അംഗീകാരം? അടുത്ത ഗ്രന്ഥം ഏത്? അത് എന്തിനെപ്പറ്റി?
ഇംഗ്ലീഷ് കവിതകൾക്ക് അംഗീകാരമില്ല. കുട്ടിക്കാലം മുതൽക്കേ കുറെയധികം ഇംഗ്ലീഷ് കവിതകൾ ഞാൻ എഴുതിയിട്ടുണ്ട്. മലയാളത്തിൽ കവിത എഴുതിയിട്ടുണ്ട്. മലയാളത്തിൽ കവിത എഴുതുവാനുള്ള പാണ്ഡിത്യം എനിക്കില്ല. ഇപ്പോൾ എല്ലാപേരും കവികളാണല്ലോ. കവിതക്ക് ആസ്വദകരില്ല. നല്ല നല്ല കവിതകൾ വായനക്കാർ ഇഷ്ടപ്പെടും. ആസ്വദിക്കും. അടുത്ത ഗ്രന്ഥം (Lamp internal ) കെടാവിളക്ക് ഇത് എഴുതിതുടങ്ങി പിന്നെ കേരളത്തിലെ അഷ്ടവൈദ്യന്മാരെക്കുറിച്ച് ഇംഗ്ലീഷിൽ -ഇത് പുർണമായിട്ടില്ല.
അഭിവന്ദ്യരായ പൂർവ്വികരിൽ ഭരണതന്ത്രജ്ഞതയിലെന്നല്ല നാട്യകലാ മർമ്മജ്ഞയിലും അവിസ്മരണീയനായ ധർമ്മ രാജ പദവി നൽകി കേരളീയർ ബഹുമാനിച്ചിരുന്നു. കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് ബാലരാമരതം’ ബാലരാമപുരത്തിന്റെ മലയാളഭാഷ്യം എഴുതി. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് സാംബവശാസ്ത്രികളായിരുന്നു. ഈ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം?
ഇത് വളരെയധികം പേർ വായിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണുള്ളത്?
രാജഭരണകാലത്ത് എഴുത്തുകാർക്ക് വിദ്യൂൽ സദസ്സുകളുണ്ടായിരുന്നു. പട്ടും വളയും വീരശ്യംഖലയും മറ്റും നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. ജനാധിപത്യകാലത്ത് ഈ എഴുത്തുകാരോടുള്ള മനോഭാവം, സമീപനം എങ്ങനെയാണ് കാണുന്നത്?
അവാർഡുകളും അംഗീകാരങ്ങളും ഇന്നും എഴുത്തുകാർക്ക് കിട്ടുന്നുണ്ടല്ലോ. കൂടാതെ സംഘടനകളും മറ്റും എഴുത്തുകാർക്ക് പുരസ്കാരങ്ങളും മറ്റും നൽകി ആദരിക്കുകയും ചെയ്യുന്നുണ്ടല്ലോ…!
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്രകലകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ഓണവില്ല് ചാർത്തുന്നത് ഈ ക്ഷേത്രത്തിൽ മാത്രമായ ഒരു ചടങ്ങാണോ? അതോ മറ്റു വല്ല ക്ഷേത്രങ്ങളിലും ഈ ആചാരാനുഷ്ടാനങ്ങൾ ഉണ്ടോ?
ഉണ്ട്. തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ ഓണവില്ല് ചാർത്തുന്നുണ്ട്. ഇപ്പോഴതുണ്ടോ എന്നറിയില്ല, പത്മനാഭസ്വാമി ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുള്ള ഒരു ക്ഷ്രേതം കൂടിയാണിത്. എന്നാലിപ്പോഴത് കന്യാകുമാരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
കോട്ടയ്ക്കകത്തെ കല്ലാനയുടെ ഉത്ഭവത്തെക്കുറിച്ചും ശില്പനിർമ്മാണത്തെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്? തമ്പുരാട്ടിയുടെ പുസ്തകത്തിൽ കല്ലാനയുടെ ചിത്രം കണ്ടിരുന്നു?
അഭേദാശ്രമത്തിനടുത്താണ് ഇത്. മാർത്താണ്ഡവർമ്മയുടെ കാലത്ത് കോട്ടയുടെ സംരക്ഷകനായിട്ട് വെച്ചതാണ് ഇത്, എനിക്ക് കിട്ടിയ അറിവ് ധർമ്മരാജാവിന്റെ കാലത്ത് സ്ഥാപിച്ചെന്നാണ്. ഒരു നമസ്കാരഭാവത്തിലാണ് ഈ ആനയുടെ രൂപം.
കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ ആരൊക്കെയാണ്? ഏത് രാജാക്കന്മാർക്കാണ് ഈ ബിരുദം കിട്ടിയിട്ടുള്ളത്?
മിക്കവാറും എല്ലാവർക്കും തന്നെ ആ ബിരുദം കിട്ടിയിട്ടുണ്ട്. രണ്ട് ചടങ്ങ് നടത്തിക്കഴിഞ്ഞ ശേഷം മാർത്താണ്ഡവർമ്മ മഹാരാജാവിന് 1851ൽ തൃപ്പടിദാനമായി തന്ത്രി കിരീടമെടുത്തു ശിരസ്സിൽ വെയ്ക്കുമ്പോഴും കുലശേഖരപ്പെരുമാൾ സ്ഥാനം കിട്ടിയിരുന്നു. ചിത്തിര തിരുനാൾ മഹാരാജാവിന് കിട്ടിയിട്ടില്ല. അദ്ദേഹം കിരീടം ധരിച്ചിട്ടുമില്ല.
ക്ഷേത്രപവേശന വിളംബരത്തിൽ ഉദ്ദേശിച്ച രീതിയിലുള്ള സാമുഹിക മാറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടോ?
അതെ ഉണ്ടായിട്ടുണ്ട്.

പുരോഗമന വീക്ഷണമുള്ളയാളായിരുന്നു ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കാരികപ്പെട്ടതായി തോന്നുന്നുണ്ടോ?
ഇല്ല. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പുരോഗമന പ്രവർത്തനങ്ങളാണല്ലോ.
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരത്തിലെ തിരുവാറാട്ട് ക്ഷേത്രത്തിൽ രണ്ട് ദിവസം രാജകുടുംബാംഗങ്ങൾ പങ്കെടുക്കുന്ന അരിയിട്ട് വാഴ്ച ചടങ്ങ് ഇന്നും മുടക്കം കൂടാതെ നടന്നുവരുന്ന ഒരാചാരം ആണല്ലോ. ചിത്തിര തിരുനാൾബാലരാമവർമ്മ മഹാരാജാവ് രാജകുടുംബങ്ങളുമായെത്തുമ്പോൾ ആ നാട്ടിലെ ബാലവ്യദ്ധം ജനങ്ങളോടോപ്പം പോയി അടുത്തു നിന്നുകൊണ്ട് ആരാധ്യനായ മഹാരാജാവിനെ കാണാനുള്ള ഭാഗ്യം ഈ ലേഖകനുണ്ടായിട്ടുണ്ട്. ആ ചടങ്ങിനെക്കുറിച്ച്?
അത് പണ്ടുകാലം മുതലേ അനുവർത്തിച്ചുവരുന്ന ഒരു ചടങ്ങാണ്. അവിടെ മഹാരാജാവ് തന്നെ വരണമെന്നുണ്ട്. എന്തെങ്കിലും കാരണത്താൽ വരാൻ പറ്റാതെ വന്നാൽ പ്രായശ്ചിത്തമായി ആനയെ നടയിരുത്തണമെന്നുണ്ട്. ഒരിക്കൽ ജീവനുള്ള ആനയെ നടയ്ക്കിരുത്തി. എന്നാൽ ഇപ്പോൾ അതിന് പകരം സ്വർണ്ണത്തിലുള്ള ചെറിയ ആനയെയാണ്. നടയ്ക്ക് വയ്ക്കാറ്. കൂടാതെ ഓരോ ചടങ്ങുകളും നിർവ്വഹിക്കാനായി പാരമ്പര്യമായി തന്നെ ഓരോ കുടുംബക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത് അവരുടെ അവകാശമാണ്. തിരുവിറക് കാട്ടിയ കാവ് എന്നാണ് അമ്പലത്തിന്റെ ശരിക്കുള്ള പേര് എന്നാൽ കാലാന്തരത്തിൽ അത് ലോപിച്ച് തിരുവാറാട്ടുകാവായി. മുമ്പത്തെപ്പോലെ രാജകീയമായ ആഘോഷങ്ങൾ ഇന്നില്ല. അന്നൊക്കെ മഹാരാജാവ് വരുമ്പോൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ തീവെട്ടി, കൂടാതെ വളരെ കമനീയമായിട്ടുള്ള നടവഴി അലങ്കാരം ഒക്കെ രാജകീയമായ പ്രൗഡിയോടെ ഗംഭീരമായിരുന്നു. പഴമക്കാരുടെ മനസ്സിലെ മായാത്ത ഓർമ്മകളാണ്.
ആറ്റിങ്ങൽ മൂത്ത തമ്പുരാട്ടിമാരും തിരുവിതാംകൂർ രാജവംശവുമായുള്ള ബന്ധം ഇപ്പോഴും സുശക്തമായി നിൽക്കുന്നുണ്ടോ?
ഉണ്ട്. അതെ. തിരുവിതാംകൂർ കൂടുംബമാണല്ലോ.
കിളിമാനൂർ രാജവംശത്തെക്കുറിച്ച്?
കിളിമാനൂരിൽ കോയിത്തമ്പുരാക്കന്മാരാണ്.ഞങ്ങൾ തമ്പുരാകന്മാരും. രാജാരവിവർമയും കിളിമാനൂർ രാജവംശവുമായി വളരെയടുത്ത ബന്ധമാണ്.
രാജഭരണകാലം മുതലേ റേഡിയോ ഒഴിവാക്കാനാവാത്ത ഒരു സംഭവമാണല്ലോ. ആകാശവാണി അന്നും ഇന്നും എന്നും’ ഒരു വിലയിരുത്തൽ ?
ഈ അടുത്ത സമയത്താണല്ലോ ടി.വിയും മറ്റുമൊക്കെ കടന്നുവന്നത്. ദ്യശ്യമാധ്യമങ്ങളുടെ കടന്നുവരവ് ഒരു പരിധിവരെ ജനങ്ങളിൽ സാമൂഹികമായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. എന്നുവച്ച് റേഡിയോ പ്രോഗ്രാമുകൾ ഇന്നും എന്നും മുഖ്യസ്ഥാനം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പഴമയുടെ പുതുമയുമായി ആകാശവാണി പ്രോഗ്രാമുകൾ നമ്മിൽ എത്തുമ്പോൾ ആ ഒരു അഭിമാനം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു കാലത്ത് വാർത്തകൾ അറിയാനും സംഘർഷഭരിതമായ മനസ്സിനെ സന്തോഷിപ്പിക്കാനും മറ്റുമൊക്കെ ആകാശവാണിയിലെ സംഗീതസാന്ദ്രമായ നിമിഷങ്ങൾ നമ്മോടോപ്പം എന്നും എപ്പോഴും ഉണ്ട്. അതുകൊണ്ട് റേഡിയോ തന്നെയാണ് മാധ്യമരംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്നത്. ശ്രോതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ.

