കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഫാസിസത്തെ ജനാധിപത്യത്തിലൂടെ ചെറുക്കാന്‍ കഴിയുമെന്ന സന്ദേശം: വിസ്ഡം ജില്ലാ ഓറിയന്റേഷന്‍ ക്യാംപ്

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഫാസിസത്തെ ജനാധിപത്യത്തിലൂടെ ചെറുക്കാന്‍ കഴിയുമെന്ന സന്ദേശം: വിസ്ഡം ജില്ലാ ഓറിയന്റേഷന്‍ ക്യാംപ്

കോഴിക്കോട്: കര്‍ണാടകയിലെ നിയമഭാ തെരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ജനാധിപത്യ മാര്‍ഗങ്ങള്‍ക്കുമുള്ള അംഗീകാരമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഓറിയന്റേഷന്‍ ക്യാംപ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും ഇതര വിശ്വാസി സമൂഹത്തോടുള്ള ആദരവ് വച്ച് പുലര്‍ത്തുവാനും സംരക്ഷിക്കാനും ഭൂരിപക്ഷസമൂഹം തയ്യാറാണെന്ന പ്രഖ്യാപനമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും ക്യാംപ് വിലയിരുത്തി. അധികാര ദുര്‍വിനിയോഗത്തിലൂടെ കഴിഞ്ഞ തവണ കര്‍ണാടക നിയമസഭ പിടിച്ചെടുക്കുകയും ന്യൂനപക്ഷ വേട്ട ശക്തമാക്കുകയും, ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ പൗരാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ദക്ഷിണേന്ത്യയിലേക്കുള്ള ബി.ജെ.പിയുടെ കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ മതേതര സമൂഹം ജനാധിപത്യ മാര്‍ഗത്തിലൂടെ നല്‍കിയതെന്നും ഓറിയന്റേഷന്‍ ക്യാംപ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി സലീം, അബൂബക്കര്‍ സലഫി, കെ.സജ്ജാദ്, പി.യൂ സുഹൈല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നജീബ് ചെറുവടി, മകബൂല്‍ അത്തോളി, അബ്ദുറഹ്‌മാന്‍ കല്ലായി, പി. സി ജംസീര്‍, താഹ കല്ലായി എന്നിവര്‍ സംസാരിച്ചു.അഷ്റഫ് കല്ലായി സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *