തളി-ചാലപ്പുറം ക്രോസ് റോഡ് ഇനിമുതല്‍ ‘ജസ്റ്റിസ് വി.ബാലകൃഷ്ണ ഏറാടി റോഡ്’

തളി-ചാലപ്പുറം ക്രോസ് റോഡ് ഇനിമുതല്‍ ‘ജസ്റ്റിസ് വി.ബാലകൃഷ്ണ ഏറാടി റോഡ്’

കോഴിക്കോട്: സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജസ്റ്റിസ് വി.ബാലകൃഷ്ണ ഏറാടിയുടെ സ്മരണാര്‍ഥം തളി -ചാലപ്പുറം ക്രോസ് റോഡിന് ജസ്റ്റിസ് വി.ബാലകൃഷ്ണ ഏറാടി എന്ന് നാമകരണം ചെയ്തു. നാട്ടുകാരും ജസ്റ്റിസിന്റെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ മേയര്‍ ബീനാ ഫിലിപ്പാണ് നാമകരണം ചെയ്തത്. കൗണ്‍സിലര്‍ പി.ഉഷാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പി.ഐ അജയന്‍, ദിനേശ് വര്‍മ്മ, എം. അയൂബ്, വി. സജീവ്, ടി.എം.ബാലകൃഷ്ണ ഏറാടി, കെ.ജി.സുബ്രമണ്യന്‍, കെ.പി. മസ്‌ലൂക്ക്, ടി.വി അബൂബക്കര്‍ കോയ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *