പീപ്പിള്‍സ് റിവ്യൂ 20ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്; സാഹിത്യ നഗരമായ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചുവരുന്ന പീപ്പിള്‍സ് റിവ്യൂ പത്രത്തിന്റെ 20ാം വാര്‍ഷികാഘോഷ ലോഗോ ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കാലിക്കറ്റ് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേര്‍ണലിസം ഡയറക്ടറുമായ ടി വേലായുധന്‍, കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനും കണ്‍സ്യൂമര്‍ ഫ്രണ്ട് (ഉപഭോക്തൃ മിത്രം) സംസ്ഥാന പ്രസിഡന്റുമായ അഡ്വ.ജോയ് എബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ ഫൗണ്ടറും ചീഫ് എഡിറ്ററുമായ പിടി നിസാര്‍, കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനും കാലിക്കറ്റ് അര്‍ബന്‍ ബാങ്ക് ഡയറക്ടറുമായ അഡ്വ.എം.പി സൂര്യനാരായണന്‍, റസിഡന്‍സ് അസോസിയേഷനുകളുടെ അഖിലേന്ത്യാ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയും കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ എം.കെ ബീരാന്‍ എന്നിവര്‍ സംബന്ധിച്ചു.

