ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം ? ജാഗ്രത വേണം

ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം ? ജാഗ്രത വേണം

ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം ? ജാഗ്രത വേണം

മൊബൈല്‍ ഫോണ്‍ രാവിലെ മുതല്‍ രാത്രി ഉറങ്ങുന്നതു വരെ അവ നമ്മുടെ കയ്യിലുണ്ടാവും. അതിനിടെ ഭക്ഷണം കഴിക്കണമെങ്കിലും ടോയ്‌ലറ്റില്‍ പോകണമെങ്കിലും ഫോണില്ലാതെ ഒന്നും നടക്കില്ല.

ദിവസവും നിരന്തരം സ്പര്‍ശിക്കുന്ന വസ്തുവായതു കൊണ്ട് തന്നെ അതില്‍ അത്രയേറെ രോഗാണുകള്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ നിങ്ങളുടെ സ്മാര്‍ട്‌ഫോണിന് മേല്‍ ഉണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നു. ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളും ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായി ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

നമ്മുടെ ശരീരത്തിന്റെ ചൂട്, ഈര്‍പ്പം, ഭക്ഷണാവശിഷ്ടങ്ങള്‍, മേക്കപ്പ്, നിരന്തരമായ ഉപയോഗം എന്നിവ സൂക്ഷ്മാണുക്കള്‍ വളരാന്‍ അനുയോജ്യമായ അന്തരീക്ഷവും നല്‍കുന്നു. ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും വായിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം.

ഫോണ്‍ ഓഫ് ആക്കിയ ശേഷം, 70 ശതമാനം ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ വൈപ്പുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്ത മൈക്രോഫൈബര്‍ തുണി ഉപയോഗിച്ചോ ദിവസവും നിങ്ങളുടെ ഫോണ്‍ തുടയ്ക്കുക. ഇത് ഫോണ്‍ അണുവിമുക്തമാക്കി സൂക്ഷിക്കാന്‍ സഹായിക്കും.

ഫോണിന്റെ കേയ്‌സും സമാനമായ രീതിയില്‍ വൃത്തിയാക്കാം. സിലിക്കണ്‍ കേയ്‌സുകള്‍ പോലുള്ള നനയ്ക്കാന്‍ പറ്റുന്ന കേയ്‌സ് ആണെങ്കില്‍ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം. ലെതര്‍ കേയ്‌സുകള്‍ സാനിറ്റൈസര്‍ വൈപ്പുകളോ മറ്റ് ക്ലെന്‍സറോ ഉപയോഗിച്ച് വൃത്തിയാക്കാം.

ശീലിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഫോണുമായി ബാത്ത്‌റൂമില്‍ കയറരുതെന്നതാണ്, ബാത്ത്‌റൂം രോഗാണുക്കളുടെ ഒരു ഹബ് ആണ്. ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ട് പോകുന്നത്, ഈ രോഗാണുക്കള്‍ ഫോണില്‍ പറ്റാന്‍ കാരണമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *