എല്ലാം അറിവോടെ…സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളുമെന്ന് സര്‍ക്കാര്‍

എല്ലാം അറിവോടെ…സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളുമെന്ന് സര്‍ക്കാര്‍

എല്ലാം അറിവോടെ…സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാര്‍ഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യാന്‍ സഹ്യോഗ് പോര്‍ട്ടല്‍ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദമാക്കണമെന്നായിരുന്നു ചോദ്യം. വ്യക്തികള്‍ നല്‍കുന്ന പരാതികള്‍, കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സന്ദര്‍ഭങ്ങളിലും പരാതികള്‍ ലഭിച്ചപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് നല്‍കി അവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു മുന്‍പ് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനു കടകവിരുദ്ധമാണ് ആഭ്യന്തര മന്ത്രി നല്‍കിയിട്ടുള്ള മറുപടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *