മാവൂര്‍: എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ദശവാര്‍ഷികാഘോഷം ജനുവരി 11 മുല്‍ 17 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം 11ന് പെറ്റ്‌സ്‌കാന്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 31ന് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് എന്‍ ഐ ടി വരെ വിളംബര ജാഥ നടത്തും. ജനുവരി 11ന് വാര്‍ഷികാഘോഷ ഉദ്ഘാടനവും, സഹകാര്‍ കെ സംസ്‌കൃതി എന്ന പേരില്‍ രാജ്യാന്തര സമ്മിറ്റുകളും നടത്തും. സഹകരണ വകുപ്പ് മന്ത്രി എം.ലിജു പങ്കെടുക്കും. 12ന് അര്‍ബുദത്തെ അതിജീവിച്ചവരുടെയും മജ്ജ മാറ്റിവെക്കല്‍ ചികിത്സ നടത്തിയവരുടെയും സംഗമം നടക്കും.
13ന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സമ്മിറ്റും, 14ന് ആത്മീയ നേതൃത്വത്തിന്റെ സമ്മേളനവും, ദേശീയ ഓങ്കോളജി കോണ്‍ഫ്രന്‍സ് കാന്‍കോണ്‍-2027ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും.
17ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. 18ന് ആശുപത്രിയിലെത്തുന്ന എല്ലാവര്‍ക്കും മരുന്ന് വില ഒഴികെയുള്ള മുഴുവന്‍ സേവനങ്ങളും സൗജന്യമായിരിക്കും. 30,000 ശസ്ത്രക്രിയകള്‍, മൂന്ന് ലക്ഷത്തിലധികം കീമോതെറാപ്പികളും, ഒരു ലക്ഷത്തിലേറെ രോഗികള്‍ക്ക് ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഡോ.എന്‍.കെ.മുഹമ്മദ് ബഷീര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാരായണന്‍കുട്ടി വാരിയര്‍ എന്നിവര്‍ സംബന്ധിച്ചു.
