കോഴിക്കോട്: ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് (ബി.ഒ.എ) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം കാലിക്കറ്റ് ടവര്‍ ഹാളില്‍ ചേര്‍ന്നു.ബി.ഒ.എ സംസ്ഥാന ഉപദേശക സമിതി ചെയര്മാന് അഹമ്മദ് മൂപ്പന് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എയര്‍ലൈന്‍സ് അസീസ് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് ബീരാന്‍കുട്ടി, കെ.വി. അഷ്റഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു.കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പ് തന്നെ റവന്യൂ ടാക്സ് ഈടാക്കുന്ന നിയമം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ അച്ചമ്പാട്ട് ബീരാന്‍കുട്ടി, ഫക്രുദ്ദീന്‍ തങ്ങള്‍, കോയദ്ദീന്‍ മാസ്റ്റര്‍ നരിക്കുനി, സുബൈദ പാണ്ടിക്കാട്, അഷ്റഫ്, റജൂല, ധന്യ, മുസ്തഫ എജ്യമാര്ട്ട്, അസീസ്, ഗിരീഷ്, കെ.വി. ഹസ്സു, ഹസ്സനാജി കോട്ടാപറമ്പ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി രമേഷ് ബാബു സ്വാഗതവും എം.എ. ഷാഹുല്‍ ഹമീദ് (മന്‍സൂര്‍) നന്ദിയും പറഞ്ഞു.
ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു
