മുക്കം: കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രഥമ വാര്‍ഷിക ഗവേഷണ സമ്മേളനമായ ‘കെഎംസിടി കോണ്‍ഫ്ളുവന്‍സ് 2026’ കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, അക്കാദമിഷ്യന്മാര്, ആരോഗ്യരംഗത്തെ വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്‍പേഴ്സണും ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ ഡോ. സൗമ്യ സ്വാമിനാഥന് സമ്മേളനം ഉദ്ഘാടനം ചെയ്തു.ലബോറട്ടറികളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ പ്രായോഗിക ാരോഗ്യപരിഹാരങ്ങളായി മാറുകയും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അവര്‍ വിശദീകരിച്ചു. ഗവേഷണ കണ്ടെത്തലുകള്‍ ചികിത്സാരംഗത്തും പൊതുജനാരോഗ്യ മേഖലയിലും പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണവും ഗവേഷണ മേഖലയില്‍ കൂടുതല്‍ നിക്ഷേപവും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സ,ജനിതകശാസ്ത്രം, മാതൃ-ശിശു ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളില്‍ ഗവേഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.
സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ഗവേഷണ മികവ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മികച്ച ദേശീയതല ട്രാന്‍സ്ലേഷണല്‍ മെഡ്ടെക് ഗവേഷണ പുരസ്കാരം കൊച്ചിയിലെ അമൃത വിശ്വവിദ്യാപീഠം സ്കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിനിലെ പ്രൊഫസര്‍ ഡോ.ദീപ്തി മേനോന് സമ്മാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഷയവിദഗ്ധരാണ് പ്രബന്ധങ്ങള്‍ വിലയിരുത്തിയത്.
30,000 രൂപയുടെ മികച്ച ഫാക്കല്‍റ്റി പബ്ലിക്കേഷന്‍ പുരസ്കാരം കെഎംസിടി മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. അഞ്ജിത തെരേസ് ബെന്നിക്ക് ലഭിച്ചു. 20,000 രൂപയുടെ മികച്ച ബിരുദാനന്തര ബിരുദ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം കെഎംസിടി ഡെന്റല്‍ കോളേജിലെ ഡോ. പാര്‍വതി നാരായണന് ഏറ്റുവാങ്ങി.
കെഎംസിടി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ഗവേഷകരെയും ചടങ്ങില്‍ ആദരിച്ചു. കോണ്‍ഫറന്‍സ് സുവനീര്‍ കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഡോ. നവാസ് കെ.എം. പ്രകാശനം ചെയ്തു. കെഎംസിടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ അധ്യാപകര്‍ രചിച്ച മൂന്ന് അക്കാദമിക് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഡോ. നവാസ് കെ.എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് ട്രസ്റ്റിയും ഡയറക്ടറുമായ ഡോ. ആയിഷ നസ്രീന് ഗവേഷണ പുരസ്കാരങ്ങളെക്കുറിച്ചുള്ള അവലോകനം അവതരിപ്പിച്ചു. കെഎംസിടി കോണ്‍ഫ്ളുവന്‍സ് ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. വിജീഷ് വേണുഗോപാല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. കതിര്‍വേല്‍ എസ്. നന്ദിയും പറഞ്ഞു.
കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രഥമ വാര്‍ഷിക ഗവേഷണ സമ്മേളനം സംഘടിപ്പിച്ചു
