കണ്‍സള്‍ട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ കസ്റ്റഡിയില്‍

കണ്‍സള്‍ട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ കസ്റ്റഡിയില്‍

കണ്‍സള്‍ട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി
ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം.
ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു ഡോക്ടറായ കെ.എം. ബിനു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്‍സള്‍ട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെന്റല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐഔ പ്രര്‍ത്തകര്‍ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.
രണ്ട് മാസം മുമ്പാണ് സര്‍ജനായ ഇയാള്‍ നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ എത്തിയത്. രാവിലെ ക്ലാസിനിടെ വിദ്യാര്‍ഥിനിയുടെ ദേഹത്ത് തടിപ്പ് ഉണ്ടെന്ന് ഡോക്ടറോട് പറഞ്ഞു.
ഉച്ചക്ക് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ എത്താന്‍ പറഞ്ഞു. പരിശോധനക്കിടെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ട് പൊലീസിനെ അറിയിച്ചിട്ടും കേസ് എടുത്തില്ല. രാത്രി എട്ടരക്ക് പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് കേസ് എടുത്തത്.
ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രാത്രിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. തുടര്‍ന്ന് രാത്രി ഒരു മണിക്ക് കുമാരപുരത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *