കോഴിക്കോട്: 32-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പ്രോജക്ടുകള്‍ മാറ്റുരയ്ക്കും. ജൂനിയര്‍ തലത്തില്‍ 4 പ്രോജക്ടുകളും സീനിയര്‍ തലത്തില്‍ 6 പ്രോജക്ടുകളുമാണ് സംസ്ഥാനതലത്തിലേക്ക് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ 4, 5 തീയതികളില്‍ തൃശ്ശൂരിലാണ് സംസ്ഥാനതല മത്സരം നടക്കുക.
ഒക്ടോബര്‍ 31ന് കോഴിക്കോട് സി.ഡബ്യു.ആര്.ഡി.എമ്മില്‍ നടന്ന ജില്ലാ മത്സരത്തില്‍ ആകെ 61 പ്രോജക്ടുകളാണ് അവതരിപ്പിക്കപ്പെട്ടത്. ജില്ലാതല മത്സരം സി.ഡബ്യു.ആര്.ഡി.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി അനിത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അമൃത സി.എസ്. അദ്ധ്യക്ഷയായിരുന്നു. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്ത്ഥന്, അക്കാദമിക് കോര്‍ഡിനേറ്റര്‍ അഖില്‍ ചന്ദ്രന്, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ. സതീശന്, ദേശീയ ഹരിത സേന ജില്ലാ നിര്‍വഹണ സമിതി അംഗം കെ. രമേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന തലമത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകള്‍:
ജൂനിയര്‍തലം: ദേവജ് ഡി.എസ്. (ജിഎച്ച്എസ്എസ് ബാലുശ്ശേരി), എസ്തേര്‍ അന്ന തോമസ് (സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്), ജുവല്‍ പ്രകാശ് (ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തിരുവമ്പാടി), ഷിബിലി വി.എന്‍. (ജിഎംയുപിഎസ് വെളിമണ്ണ).
സീനിയര്തലം : ആദിത്യന് മധു (സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കുണ്ടായിത്തോട്), അമേയ എം. (ജിഎച്ച്എസ്എസ് കുണ്ടൂപറമ്പ്), ഹൃദ്യ എം. (ജിഎച്ച്എസ്എസ് പെരിങ്ങളം), ജാന്‍വി കെ. ഉല്ലാസ് (ജിഎച്ച്എസ്എസ് ബാലുശ്ശേരി), മിറ ക്ലാരെ മാരിയറ്റ് (സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തിരുവമ്പാടി), രാഗാത്മിക പി.എസ്. നായര്‍ (ജിഎച്ച്എസ്എസ് ഈസ്റ്റ് ഹില്‍).
