കല്പറ്റ: മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 105ാം ജന്മദിനമാണിന്ന്. ഇതോടനുബന്ധിച്ച് നാഷണല്‍ ലീഗ് ജില്ലാകമ്മിറ്റി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി പൊഴുതനയും ജില്ലാ സെക്രട്ടറി നജീബ് ചന്തക്കുന്നും പറഞ്ഞു. തുടര്‍പ്രവര്‍ത്തനമെന്ന നിലക്ക് സെമിനാറും ചാരിറ്റി പ്രവര്‍ത്തനവും സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ അബൂബക്കര്‍ ഹാജി പൊഴുതന അധ്യക്ഷത വഹിച്ചു. നജീബ് ചന്തക്കുന്ന് റിപ്പോര്‍ട്ടവതരിപ്പിച്ചു. അല്‍ മുബാറക് ബീരാന്‍കുട്ടിഹാജി ചെമ്പോത്തറ, മുസ്തഫ കുന്നംമ്പറ്റ, ജാഫര്‍ കാപ്പംകൊല്ലി, അസൈനാര്‍ കടൂര്‍, ഗോവിന്ദന്, ഷൗക്കത്ത് മാങ്കുന്ന്, ബാപ്പുട്ടി ചൂരല്‍മല, മുഹമ്മദ് കുട്ടി ചെമ്പോത്തറ, ഷമീര്‍ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.