വാഴയൂര്‍: സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ (ഓട്ടോണോമസ്) ഇരുപതാമത് ബാച്ചിന്റെ ഗ്രാജേഷന്‍ ഡേ അസെന്ഷിയോ 26 നവംബര്‍ 3ന് വൈകുന്നേരം 2 മണി മുതല്‍ കോളേജ് ക്യാമ്പസില്‍ അരങ്ങേറും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയില്‍ കൊണ്ടോട്ടി എം. എല്‍. എയും സാഫി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.പി അഷ്റഫ് അലി, കോഴിക്കോട് സര്‍വ്വകലാശാല പ്രൊ വൈസ് ചാന്സ്സലര് പ്രൊഫ. ഡോക്ടര്‍ അബ്ദുല്‍ റഷീദ് പി, അസെന്ഷിയോ 26 റിന്റെ ഗ്രാജേഷന്‍ അഡ്രസ്സ് നടത്തും. സാഫി ചെയര്മാന് സി എച്ച് അബ്ദുല്‍റഹീം, ജനറല്‍ സെക്രട്ടറി എം എ മെഹബൂബ്, സാഫി വൈസ് ചെയര്മാന് അമീര്‍ അഹമ്മദ്, സാഫി ഗ്രൂപ്പ് സി.ഇ. ഒയും സാഫി ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പളുമായ പ്രൊഫ. ഇ. പി ഇമ്പിച്ചിക്കോയ,വൈസ് പ്രിന്‍സിപ്പല്‍ ടി. പി മുഹമ്മദ് കാമില്‍, സാഫി കണ്ട്രോളര് ഓഫ് എക്സാമിനേഷന് മന്‍സൂര്‍ അലി. എന്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 500 ല്‍ അധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ”അസെന്ഷിയോ 26” ല്‍ സംബന്ധിക്കുക.
ഇന്ത്യയിലെ തന്നെ ആര്‍ട്സ് & സയന്‍സ് കോളജുകളിലെ യുജിസി നാക് അക്രഡിറ്റേഷന് ആദ്യഘട്ടത്തില്‍ എ++ (3.54) നേടിയ ഏക കോളേജാണ് സാഫി ഇന്‍സ്റ്റിട്യൂട്ട്
കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പ്, 5.4 ഏക്കര്‍ സ്ഥലത്ത് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വികസിപ്പിക്കുന്നതിനായി സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീക്ക് (ഓട്ടോണമസ്) ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഡെവലപ്പര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്.
വ്യവസായവും അക്കാദമിക മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും നൂതന ആശയങ്ങള്‍ക്കും സംരംഭകത്വത്തിനും പ്രോത്സാഹനം നല്‍കുന്നതിനും നൈപുണ്യ വികസനം, ഗവേഷണം, തൊഴില്‍ എന്നിവയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് അവസരമൊരുക്കും.
വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ് സാഫി ഇന്സ്ടിട്യൂട്ടിന്റെ മുഖ്യമായും ലക്ഷ്യമെന്ന് സാഫി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂൂഷന്റെ ചെയര്‍മാനും സാമൂഹ്യ, വിദ്യഭ്യാസ വിചക്ഷകനുമായ സി .എച് അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു. വൈകുന്നേരം സാഫി മ്യൂസിക് ബാന്റിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും, ശേഷം സമീര്‍ ബിന്‍സിയും, ഇമാം മജ്ബൂറും ചേര്‍ന്നൊരുക്കുന്ന ഗസല്‍ ഖവാലി സന്ധ്യയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സി.ഇ. ഒ , പ്രിന്‍സിപ്പാള്‍ പ്രൊ. ഇ.പി ഇമ്പിച്ചിക്കോയ,ഡയറക്ടര്‍,അഡ്മിനിസ്ട്രേഷന് കേണല്‍ നിസാര്‍ അഹമ്മദ് സീതി,വൈസ് പ്രിന്‍സിപ്പല്‍ ടി. പി മുഹമ്മദ് കാമില്‍, മന്‍സൂര്‍ അലി. എന്‍,നസ്റുല്ല വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു.
