കേരളപിറവി ദിനാഘോഷവും, കവിയരങ്ങും നവംബര്‍ 2ന്

കേരളപിറവി ദിനാഘോഷവും, കവിയരങ്ങും നവംബര്‍ 2ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന കേരളപിറവി ദിനാഘോഷവും, കവിയരങ്ങും നവംബര്‍ 2ന് വൈകിട്ട് 4 മണിക്ക് മിഠായിതെരുവിലുള്ള ഖാദി ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടി എഴുത്തുകാരി ഇ.പി.ജ്യോതി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസ് വകുപ്പ് മേധാവി ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മ രാജ, കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ.എന്‍.എം.സണ്ണി എന്നിവര്‍ പ്രഭാഷണം നടത്തും. കണ്‍സ്യൂമര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (ഉപഭോക്തൃമിത്രം) സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ജോയ് എബ്രഹാം സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും. ഭാരത് സേവാ സമാജം പുരസ്‌കാര ജേതാവ് ഗുരുകുലം ബാബു, ഭാഷാശ്രീ ആര്‍.കെ.രവിവര്‍മ്മ പുരസ്‌കാര ജേതാവ് വിജയന്‍ ചെറുവറ്റ, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന പ്രസിഡണ്ട് എം.കെ.ബീരാന്‍, പരിസ്ഥിതി പ്രവര്‍ത്തകനും, ഗ്രന്ഥകാരനുമായ ഡോ.അബുകുമ്മാളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന കവിയരങ്ങില്‍ കവികളായ മോഹനന്‍ പുതിയോട്ടില്‍, സരസ്വതി ബിജു, ശ്യാമള മായനാട്, റുക്‌സാന കക്കോടി, നൂര്‍ജഹാന്‍ ചാലിയം, മേപ്പംകോട് പ്രകാശന്‍, അനീസ സുബൈദ, എസ്.കെ.ശശി, ഗീത ഉദയകുമാര്‍, പരപ്പില്‍ അനില്‍, അജിതമാധവ്, സുഭാഷിണി ടീച്ചര്‍, വി.എം.ആനന്ദ് കുമാര്‍, രേഖ.ആര്‍.എം, സുമ പള്ളിപ്രം, പ്രകാശന്‍ വെള്ളിമാട്, പുരുഷു കക്കോടി, ടി.ടി.കണ്ടന്‍കുട്ടി, സുനീഷ് മുയിപ്പോത്ത്, ഹമീദ് കടലൂര്‍, ടി.കെ.സുരേന്ദ്രന്‍ എന്നിവര്‍ കവിതകളവതരിപ്പിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതവും പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി കണ്‍വീനര്‍ ആര്‍.കെ.ഇരവില്‍ നന്ദിയും പറയും.

 

 

കേരളപിറവി ദിനാഘോഷവും, കവിയരങ്ങും
നവംബര്‍ 2ന്

Share

Leave a Reply

Your email address will not be published. Required fields are marked *