ബിരുദധാരികള്‍ക്ക് ഇതാ അവസരം; സുപ്രീം കോടതിയില്‍ ഒഴിവുകള്‍
സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) തസ്തികയില്‍ നിയമനം നടത്തുന്നു. ആകെ 20 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. ബിരുദം യോഗ്യതയുള്ളവര്‍ക്ക് ആണ് അവസരം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15.
യോഗ്യതകള്‍
വിദ്യാഭ്യാസം: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം
ഷോര്‍ട്ട്ഹാന്‍ഡ്: ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്‍ഡില്‍ മിനിറ്റില്‍ 120 വാക്കുകള്‍ (120 w.p.m.) വേഗത.
കംപ്യുട്ടര്‍ അറിവ്: കംപ്യുട്ടറില്‍ മിനിറ്റില്‍ 40 വാക്കുകള്‍ (40 w.p.m.) ടൈപ്പിംഗ് വേഗത.
പ്രവൃത്തിപരിചയം: ഗവണ്മെന്റ്/പൊതുമേഖലാ സ്ഥാപനങ്ങള്‍/നിയമപരമായ ബോഡികള്‍ എന്നിവയില്‍ പ്രൈവറ്റ് സെക്രട്ടറി/സീനിയര്‍ പി.എ/പി.എ/സീനിയര്‍ സ്റ്റെനോഗ്രാഫര്‍ കേഡറില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
പ്രായപരിധി
കുറഞ്ഞ പ്രായം 30 വയസ്സ്, പരമാവധി പ്രായം 45 വയസ്സ് (01 ഒക്ടോബര്‍ 2026 അനുസരിച്ച്).
SC/ST, OBC, എക്സ്സര്‍വീസ്മെന്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.
നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ഒബ്ജക്ടീവ് ടെസ്റ്റ്, ഷോര്‍ട്ട്ഹാന്‍ഡ് ടെസ്റ്റ് , ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒബ്ജക്ടീവ് പരീക്ഷയ്ക്കായി കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഷോര്‍ട്ട്ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റുകള്‍ ഡല്‍ഹി/NCRല്‍ വെച്ചായിരിക്കും നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://cdnbsbr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/10/2026101664.pdf
