
പ്രകാശന്‍ വെള്ളിമാട്
പ്രകാശന്‍ വെള്ളിമാട് രചിച്ച കവിതാ സമാഹാരമാണ് വിരലടയാളങ്ങള്‍. ഗ്രന്ഥകാരന്റെ ജീവിത വീക്ഷണം ചാലിച്ചവയാണിതിലെ ചില കവിതകള്‍. 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. സമാഹാരത്തിലെ പ്രഥമ കവിതയായ ശനി(നാരി) (നരി) എന്ന കവിത വായനക്കാരനില്‍ ജീവിത വ്യഥയും സ്ത്രീയുടെ ആലോചനാമൃതമല്ലാത്ത
പ്രവര്‍ത്തിക്ക് തിരിച്ചടിയാകുന്നു.
പ്രവര്‍ത്തിക്ക് തിരിച്ചടിയാകുന്നു.
സഹോദരിമാരോട് എന്ന കവിതയില്‍ സന്ദേശമാണ് കവി സഹോദരിമാര്‍ക്ക് നല്‍കുന്നത്. കവിയുടെ സങ്കല്‍പ്പത്തിലെ ദൈവത്തിന്റെ നാട്ടിലെ വനിതകള്‍ എങ്ങിനെയാവണമെന്നാണ് കവി പറയുന്നത.് ഗ്രാമപത്രം എന്ന കവിത ഏറെ രസകരമാണ്. ഗ്രാമങ്ങളില്‍ വാര്‍ത്ത പരക്കുന്നത് കാതോട്കാതോരമാണ്. എന്നാലീ വാര്‍ത്ത പരത്താന്‍ ഒരാളു വേണം. ഇവിടെ ഗ്രാമപത്രമായി അവതരിപ്പിക്കുന്നത് നാണിയേയാണ്. എല്ലാ കൊച്ചുകൊച്ചു വാര്‍ത്തകളും നാണി പോകുന്നിടത്തെല്ലാം പരത്തും. ഗ്രാമപത്രം എന്ന പേരും കവിതയ്ക്കുചിതമായി. സമൂഹത്തിലെ നന്മക്കാരെക്കുറിച്ചും, തിന്മക്കാരെക്കുറിച്ചുമുള്ള കവിത സമൂഹത്തിന്റെ ഒരു പൊളിച്ചെഴുത്താണ്. അര്‍ത്ഥശൂന്യമായ പ്രവര്‍ത്തികളുമായി നടക്കുന്നവരുടെ നേര്‍ചിത്രം ഈ കവിത വരച്ച്കാട്ടുന്നുണ്ട്.
കാമുകന്‍ എന്ന കവിത, ആത്മാര്‍ത്ഥതയുടെ മനസ്സിന്റെ നേര്‍സാക്ഷ്യമാണ്. വര്‍ത്തമാന കാലത്ത് ഇത്തരം കാമുകന്‍മാരുണ്ടോ എന്ന സംശയമുയരുന്ന കാലത്ത്, ഈ കവിത മികച്ച സന്ദേശമാണ് പകരുന്നത്. കൊടിപാറുന്നു എന്ന കവിത അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണ് പകരുന്നത്. തലപോയ മരം കിളിര്‍ത്തുവന്നിടാം, തലപോയ മനുഷ്യന്‍ ഉയിര്‍ത്തെണീക്കുമോ എന്ന ചോദ്യം രാഷ്ട്രീയ അണികളുടെ മനസ്സിലുയരണം. നേതാക്കള്‍ രമ്യഹര്‍മ്യങ്ങളില്‍ ഇരിക്കുമ്പോള്‍, തനിക്കും കുടുംബത്തിനും തുണയാവേണ്ട താന്‍ ഇല്ലാതാവേണ്ടതുണ്ടോ എന്നാണ് കവി ചോദിക്കുന്നത്.
പെണ്ണൊരുക്കം എന്ന കവിത, സൗന്ദര്യത്തെ ആഢംബരമാക്കുന്നതിനെ പരാമര്‍ശിക്കുന്നു. പൊന്നിനോടുള്ള ഭ്രമം ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ദൈവം നാട് കണ്ടമ്പരക്കുന്നു. അമ്പലങ്ങള്‍, പള്ളികള്‍ എവിടെയും തനിക്കൊരിടമില്ലെന്ന് തിരിച്ചറിയുന്നു ദൈവം. വിഭാഗീയതയില്‍ മനംനൊന്തിരിക്കുന്ന ദൈവത്തിനെ ആക്രമിച്ചു കൊല്ലുന്നു. അവിടെ കവി പറയുകയാണ് ഇത് സാത്താന്‍മാരുടെ നാടാണ്.
ഹര്‍ത്താല്‍ എന്ന കവിത ഏറെ അര്‍ത്ഥവത്താണ്. നാട് നശിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള മുന്നറിയിപ്പ് കവിത പങ്കിടുന്നു. ഹര്‍ത്താലടക്കമുള്ള ഒഴിവ് – ആഘോഷ ദിവസങ്ങളില്‍ മദ്യത്തില്‍ മതിമറക്കുന്ന മലയാളിയുടെ ബുദ്ധിശൂന്യതയെ ഈ കവിത ചൂണ്ടിക്കാട്ടുന്നു. ഈ സമാഹാരത്തിലെ എല്ലാ കവിതകളും ജീവിത രേഖകളും, സാമൂഹിക സന്ദേശങ്ങളുമുള്‍ച്ചേര്‍ന്നതുമാണ്.
.
.
പ്രകാശന്‍ വെള്ളിമാട്കുന്ന് ഒട്ടും വളച്ചുകെട്ടില്ലാതെ എഴുതിയ കവിതകള്‍ നമ്മുടെയുള്ളില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മികച്ച സന്ദേശം വായനക്കാരില്‍ ഉത്തേജിപ്പിക്കുന്ന ഈ കവിതകള്‍ എന്നും പ്രസക്തമാണ്. ഇപ്റ്റ & യുവകലാസാഹിതിയാണ് പ്രസാധകര്‍.
