കലാകാരന്മാര്‍ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാവണം – ഗിരീഷ് ആമ്പ്ര

കലാകാരന്മാര്‍ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാവണം – ഗിരീഷ് ആമ്പ്ര

കുന്നമംഗലം: കാലിക സാഹചര്യത്തില്‍ കലാകാരന്മാരും എഴുത്തുകാരും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാവണമെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു.
സമം കുന്നമംഗലം സംഘടിപ്പിക്കുന്ന നാടന്‍പാട്ട് – കലാ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നാടന്‍പാട്ടും ഇതര കലാരൂപങ്ങളും പലകാലത്തും സര്‍ഗാത്മക സമരത്തിന്റെ ചാലക ശക്തികളായി നിലകൊണ്ടിട്ടുണ്ട്.കലാപരിശീലനവും വായനയും ഹൃദയ വിശുദ്ധിയുടെ കവാടങ്ങളാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.

കളരിക്കണ്ടി നവോദയ വായനശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ശ്രീബ ഷാജി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഹിതേഷ് ടി കെ, കളരിക്കണ്ടി നവോദയ വായനശാല സെക്രട്ടറി ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, മുന്‍പഞ്ചായത്തംഗം സുധീഷ് പുല്‍കുന്നുമ്മല്‍, കുടുംബശ്രീ എ ഡി എസ് ചെയര്‍പേഴ്‌സണ്‍ സുഹറ സലാം, സിപിഎം കളരിക്കണ്ടി ലോക്കല്‍ കമ്മിറ്റി അംഗം ഷിജു കെ, പ്രവീണ്‍ പുതുക്കുടി, റസാഖ് പി, എം ബാലസുബ്രമണ്യന്‍, ബാബു പുലപ്പാടി,ഷാജി പുല്‍കുന്നുമ്മല്‍,കുമാരന്‍ വള്ളിയാട്ടുമ്മല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ വെച്ച് ബാബു പുലപ്പാടി രചിച്ച അടിമ ചരിത്രം എന്ന പുസ്തകം നവോദയ വായനശാലക്ക് സമര്‍പ്പിച്ചു. കലാഅധ്യാപികയും സമം കുന്നമംഗലം കണ്‍വീനറുമായ ദീപ ബാബു സ്വാഗതവും ജോ: കണ്‍വീനര്‍ അനൂപ് ഇ സി നന്ദിയും പറഞ്ഞു.

 

 

കലാകാരന്മാര്‍ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാവണം – ഗിരീഷ് ആമ്പ്ര

 

Share

Leave a Reply

Your email address will not be published. Required fields are marked *