മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും 25-ന്

മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും 25-ന്

കോഴിക്കോട് :മന്ദാരം പബ്ലിക്കേഷന്‍ സാംസ്‌കാരിക വേദിയുടെ 22-ാമത് പ്രോഗ്രാമിന്റെ ഭാഗമായി നാല് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യസംഗമവും 25ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് നടക്കും. സംസ്ഥാന ഫിഷറീസ്, സാമൂഹികനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി നൂറിലേറെ കവികളും എഴുത്തുകാരും പങ്കാളികളാകുന്ന ചടങ്ങില്‍ മന്ദാരത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളായ ‘കൃതിയും കര്‍ത്താവും (ഭാഗം 4)’, ‘പൂങ്കണി’, കവയിത്രി സുലേഖയുടെ ‘വൈലറ്റ് പൂത്ത വഴികള്‍’, ബീനാ റഷീദിന്റെ ‘ചായക്കോപ്പയിലെ കടലാഴങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.

മന്ദാരം ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്രതാരവുമായ സി. രമാദേവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിവര്‍ത്തകനുമായ കെ. എസ്. വെങ്കിടാചലം, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, പി. കെ. കബീര്‍ സലാല, മന്ദാരം ഡയറക്ടറും ചീഫ് എഡിറ്ററുമായ റഷീദ് വെന്നിയൂര്‍, കോര്‍പ്പറേറ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് റഷീദ് ഉസ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

എഴുത്തുകാരായ സുലേഖ, ബീനാ റഷീദ്, ഫ്രെഡി പൗലോസ്, പ്രേംകുമാര്‍ ചുങ്കത്ത്, ജോര്‍ജ് കളത്തില്‍, നിസ്താര്‍ കെ. ഇരിക്കൂര്‍, ഷീന മനോജ്, സുഹ്‌റ ഗഫൂര്‍, ബേബി ഉണ്ണി, നജീറ ഷരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ നോവലിസ്റ്റ് പ്രജിന ഷൈനീഷ് സ്വാഗതവും എഴുത്തുകാരി സന്ധ്യ ജി. മേനോന്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ മന്ദാരം ഡയറക്റ്ററും ചീഫ് എഡിറ്ററുമായ റഷീദ് വെന്നിയൂര്‍, ചലച്ചിത്ര താരം രമാദേവി, പി കെ കബീര്‍ സലാല, കവയിത്രി സുലേഖ, ബീനാ റഷീദ് എന്നിവര്‍ പങ്കെടുത്തു.

മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും 25-ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *