‘അടിയേറ്റ് തെറിച്ചുവീണെന്ന് കള്ളമൊഴി ഉണ്ടാക്കി’ വീണാ ജോര്‍ജിനെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ

‘അടിയേറ്റ് തെറിച്ചുവീണെന്ന് കള്ളമൊഴി ഉണ്ടാക്കി’ വീണാ ജോര്‍ജിനെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ

‘അടിയേറ്റ് തെറിച്ചുവീണെന്ന്
കള്ളമൊഴി ഉണ്ടാക്കി’
വീണാ ജോര്‍ജിനെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ

കോഴിക്കോട്: മന്ത്രിയായിരിക്കെ വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ തന്റെ പേരില്‍ അന്വേഷണസംഘം രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയാണെന്ന വെളിപ്പെടുത്തലുമായി വനിതാ എസ്.ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ദീപ്തി ആണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുന്‍പാകെ ഇതുസംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. കേസില്‍ താന്‍ ഇതുവരെ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും തന്റെ പേരില്‍ നിലവില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള മൊഴി പൂര്‍ണമായും വ്യാജമാണെന്നും അവര്‍ വ്യക്തമാക്കി.

അക്രമത്തിനിടയില്‍ അടിയേറ്റ് വീണ ജോര്‍ജ് തെറിച്ചുവീണു എന്ന തരത്തില്‍ അന്വേഷണസംഘം തന്റെ പേരില്‍ കള്ളമൊഴി ഉണ്ടാക്കി രേഖപ്പെടുത്തുകയായിരുന്നെന്ന് വനിതാ എസ്.ഐ. വെളിപ്പെടുത്തി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ ജോര്‍ജ് എത്തിയപ്പോള്‍ അവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി. റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങളില്‍ ഇവര്‍ വീണാ ജോര്‍ജിന്റെ മുന്നില്‍ നില്‍ക്കുന്നതും സംസാരിക്കുന്നതും ഉടനീളം മന്ത്രിക്കൊപ്പം തുടരുന്നതും വ്യക്തമാണ്.

നേരത്തെ ആയുധമുപയോഗിച്ച് ആക്രമിച്ചതായി മൊഴി നല്‍കിയത് വീണാ ജോര്‍ജ് പറഞ്ഞിട്ടാണെന്നും താന്‍ നേരില്‍ കണ്ടിട്ടില്ലെന്നും ഗണ്‍മാന്‍ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നല്‍കിയിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരേ വധശ്രമത്തിന് കേസെടുക്കാന്‍ കാരണമായത് ഗണ്‍മാന്റെ ആദ്യ മൊഴിയായിരുന്നു.
എന്നാല്‍, ആയുധമുപയോഗിച്ച് ആക്രമിച്ചുവെന്ന തരത്തില്‍ ആദ്യമൊഴി നല്‍കിയത് വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടാണെന്നും സമരക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ഗണ്‍മാന്‍ അഭിലാഷ് ഇപ്പോള്‍ എസ്.ഐ.ടി.ക്ക് നല്‍കിയ മൊഴി.

 

Share

Leave a Reply

Your email address will not be published. Required fields are marked *