ആശ്വാസം, കാന്‍സര്‍ മരുന്നുകള്‍ക്ക് 70% വരെ വില കുറയും; കാരണം ഇതാണ്

ആശ്വാസം, കാന്‍സര്‍ മരുന്നുകള്‍ക്ക് 70% വരെ വില കുറയും; കാരണം ഇതാണ്

ആശ്വാസം, കാന്‍സര്‍ മരുന്നുകള്‍ക്ക് 70% വരെ വില കുറയും; കാരണം ഇതാണ്

137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ആണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.

മരുന്നുകളുടെ വിതരണത്തിലും വില്‍പ്പനയിലുമുള്ള അമിത വ്യാപാര ലാഭവിഹിതം നിയന്ത്രിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 137 ക്യാന്‍സര്‍ മരുന്നുകളുടെ ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തി. മരുന്നുകളുടെ നിലവിലെ വിലനിര്‍ണയ ഘടന അനുസരിച്ചായിരിക്കും യഥാര്‍ഥ വിലക്കുറവ്. അതിനാല്‍ എല്ലാ മരുന്നുകള്‍ക്കും 70 ശതമാനം വിലക്കുറവ് ലഭിക്കണമെന്നില്ല.

വിവിധ തരം കാന്‍സറുകള്‍ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെനോസുമാബ് , ക്യാന്‍സര്‍ രോഗികളില്‍ ന്യൂട്രോപീനിയ തടയാന്‍ ഉപയോഗിക്കുന്ന പെഗ്ഫില്‍ഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്.

കോളന്‍, അണ്ഡാശയം, ഗര്‍ഭാശയമുഖം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ബെവാസിസുമാബ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും വിലനിയന്ത്രണം ബാധകമാണ്. പെംബ്രോലിസുമാബ്, ഡുര്‍വാലുമാബ്, ഒസിമെര്‍ട്ടിനിബ് തുടങ്ങിയ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും തീരുമാനം ബാധകമാണ്. പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.

മരുന്നുകളുടെ പുതുക്കിയ വില ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം എന്‍പിപിഎയെ അറിയിക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ വിലവിവരങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും കൈമാറുകയും വേണം. നവംബര്‍ 9 മുതല്‍ പുതുക്കിയ വിലയ്ക്കായിരിക്കണം മരുന്നുകള്‍ വില്‍ക്കേണ്ടത്. ആശുപത്രികളും ഫാര്‍മസികളും പുതിയ വിലവിവരപ്പട്ടികകള്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രികളുടെ വെബ്‌സൈറ്റുകളിലും പുതുക്കിയ വിലവിവരങ്ങള്‍ ലഭ്യമാക്കണം.

മരുന്നുകളുടെ പുതുക്കിയ വില അറിയാന്‍ രോഗികള്‍ക്ക് എന്‍പിപിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റും ‘ഫാര്‍മ സഖി ദാം’ (ജവമൃാമ ടമവശ ഉമമാ) ആപ്പും ഉപയോഗിക്കാം. മരുന്നുകളുടെ ഉത്പാദനവും വിതരണവും നിലവിലെ നിലയില്‍ തുടരണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

കാന്‍സര്‍ മരുന്നുകള്‍ക്ക് വിതരണക്കാര്‍ ഈടാക്കുന്ന വിലയും രോഗികള്‍ നല്‍കേണ്ട പരമാവധി ചില്ലറ വില്‍പ്പനവിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആശങ്ക സുപ്രീംകോടതി നേരത്തേ ഉന്നയിച്ചിരുന്നു. ചില മരുന്നുകളുടെ കാര്യത്തില്‍ ചില്ലറ വില്‍പ്പനക്കാര്‍ നല്‍കുന്ന വിലയും രോഗികളില്‍നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം പത്തിരട്ടി വരെയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് മാര്‍ജിന്‍ റാഷണലൈസേഷന്‍ (ടിഎംആര്‍) പദ്ധതിയുടെ പരിധി വിപുലീകരിക്കുകയാണ് സര്‍ക്കാര്‍.

2019ല്‍ നടപ്പാക്കിയ ആദ്യഘട്ടത്തില്‍ 42 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 526 ബ്രാന്‍ഡുകളിലുള്ള ക്യാന്‍സര്‍ മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പ്പനവിലയില്‍ 90 ശതമാനം വരെ കുറവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. പുതിയ നടപടിയിലൂടെ കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കാനും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

വിലകുറയുന്ന മരുന്നുകള്‍

  1. Abemaciclib
  2. Abiraterone acetate
  3. Acalabrutinib
  4. Afatinib
  5. Alectinib
  6. Alpelisib
  7. Amivantamab
  8. Anatsrazole
  9. Apalutamide
  10. Asciminib
  11. Atezolizumab
  12. Avelumab
  13. Axitinib
  14. Azacitidine
  15. Belantamab Mafodotin
  16. Bevacizumab
  17. Bosutinib
  18. Brentuximab Vedotin
  19. Brigatinib
  20. Busulfan
  21. Cabazitaxel
  22. Cabozantinib (S)-Maleate
  23. Capmatinib
  24. Carfilzomib
  25. Carmustine
  26. Ceritinib
  27. Cetuximab
  28. Cladribine
  29. Clofarabine
  30. Crizotinib
  31. Cytarabine
  32. Dabrafenib
  33. Dacomitinib
  34. Daratumumab
  35. Darolutamide
  36. Dasatinib
  37. Datopotamab Deruxtecan
  38. Decitabine
  39. Degarelix
  40. Denosumab
  41. Dostarlimab
  42. Durvalumab
  43. Elranatamab
  44. Enfortumab vedotin
  45. Etnrectinib
  46. Enzalutamide
  47. Epirubicin
  48. Erdafitinib
  49. Eribulin mseylate
  50. Erlotinib
  51. Etsramustine
  52. Everolimus
  53. Exemestane
  54. Fludarabine
  55. Fulvetsrant
  56. Gilteritinib
  57. Goserelin acetate
  58. Ibritumomab
  59. Ibrutinib
  60. Idelalisib
  61. Ifosfamide & Mensa
  62. Nivolumab and Relatlimab
  63. Pegylated Liposomal Irinotecan
  64. Inotuzumab Ozogamicin
  65. Interferon Alpha 2B
  66. Ipilimumab
  67. Ivosidenib
  68. Lapatinib
  69. Lazertinib
  70. Lenvatinib
  71. Lomustine
  72. Lorlatinib
  73. Lymphoseek kit
  74. Megetsrol
  75. Midostaurin
  76. Mirvetuximab soravtansine
  77. Mitomycin
  78. Mitoxatnrone
  79. Nelarabine
  80. Netupitant
  81. Nilotinib
  82. Nimotuzumab
  83. Nintedanib
  84. Niraparib
  85. Nivolumab
  86. Obinutuzumab
  87. Ofatumumab
  88. Olaparib
  89. Osimertinib
  90. Palbociclib
  91. Panitumumab (Vectibix)
  92. Pazopanib (as Hydrochloride)
  93. Pegasparginase
  94. Pegfilgrastim
  95. Pegylated interferon Alpha 2B
  96. Pembrolizumab
  97. Pemterexed
  98. Pertuzumab
  99. Pertuzumab + Trastuzumab
  100. Plerixafor
  101. Polatuzumab Vedotin
  102. Pomalidomide
  103. Ramucirumab
  104. Regorafenib
  105. Relugolix
  106. Ribociclib
  107. Rucaparib
  108. Ruxolitinib
  109. Selpercatinib
  110. Selumetinib
  111. Serplulimab
  112. Sotorasib
  113. Sunitinib
  114. Talquetamab
  115. Teclistamab
  116. Tegafur + Uracil
  117. Tegafur, Gimeracil and Oteracil
  118. Temsirolimus
  119. Tepotinib
  120. Thiotepa
  121. Tislelizumab
  122. Tocilizumab
  123. Topotecan
  124. Toripalimab
  125. Trabectedin
  126. Trametinib
  127. Tremelimumab
  128. Treosulfan
  129. Trifluridine + Tipiracil
  130. Triptorelin
  131. Tucatinib
  132. Vemurafenib
  133. Venetoclax
  134. Vinorelbine tatrrate
  135. Vorasidenib
  136. Zanubrutinib
  137. Zolbetuximab

 

 

Share

Leave a Reply

Your email address will not be published. Required fields are marked *