ഈസി ബ്രേക്ക്ഫാസ്റ്റ്; ആരോഗ്യ കരമോ?
ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയില്‍ ബ്രെഡ് ഒരു പ്രധാന വിഭവമാണ്. ബ്രെഡ് ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ് തുടങ്ങിയ നിരവധി വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാറുണ്ട്. ബ്രെഡിലും പലതരമുണ്ട്. ക്ലാസിക്കല്‍ ബ്രെഡ് മുതല്‍ ബ്രൗണ്‍ ബ്രെഡ് വരെ. ബ്രെഡ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍.
ബ്രെഡ് നിര്‍മിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാന്‍ പഞ്ചസാര ഉപയോ?ഗിക്കാറുണ്ട്. അതിനാല്‍ ബ്രെഡ് വാങ്ങുമ്പോള്‍ ലേബല്‍ പ്രത്യേകം ശ്രദ്ധിക്കുക ബ്രെഡില്‍ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുക. ചിലര്‍ ബ്രെഡിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് പഞ്ചസാര അധികം ചേര്‍ക്കാറുണ്ട്.
പഞ്ചസാര പോലെ തന്നെ ബ്രെഡില്‍ അളവില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാനും സാധ്യതയുണ്ട്. ഉപ്പ് ഒരു അഡിറ്റീവായി പ്രവര്‍ത്തിക്കുന്നു. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍, ഒരു കഷ്ണം ബ്രെഡില്‍ 100 മുതല്‍ 200 മില്ലിഗ്രാമില്‍ കൂടുതല്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുന്‍പ് ലേബല്‍ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക.
ബ്രൗണ്‍ ബ്രെഡ്, ഗോതമ്പ് ബ്രെഡ്, മള്‍ട്ടി-?ഗ്രെയിന്‍ ബ്രെഡ് എന്നിങ്ങനെ പല വെറൈറ്റി ബ്രെഡുകളുണ്ട്. അവ ആരോഗ്യകരവുമാണ്. എന്നാല്‍ ബ്രെഡ് പാക്കറ്റിന് മുന്നില്‍ പറയുന്നതാകണമെന്നില്ല കമ്പനി പിന്നിലെ ലേബലില്‍ പറയുക. ബ്രെഡിന്റെ രുചിയും ചെലവും കുറയ്ക്കുന്നത് മറ്റ് ചേരുവകളും ഇവയ്‌ക്കൊപ്പം ചേര്‍ക്കും. അതിനാല്‍ ലേബല്‍ നോക്കി ചേരുവകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക.
കാലാവധി
എല്ലാ ഭക്ഷണങ്ങള്‍ക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ?ഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം.
പ്രിസര്‍വേറ്റീവുകള്‍
ബ്രെഡ് ഫ്രഷ് ആയിരിക്കാന്‍ മിക്ക കമ്പനികളും പ്രിസര്‍വേറ്റീവുകളും അഡിറ്റീവുകളും ഉപയോ?ഗിക്കും. ഇതാണ് ബ്രെഡിന്റെ രുചിക്ക് പിന്നില്‍. എന്നാല്‍ അഡിറ്റീവുകള്‍ ചേര്‍ന്ന ബ്രെഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.
ബ്രെഡ് നിര്‍മാണത്തില്‍ പ്രോസസിങ് സമയത്ത് നാരുകള്‍ വലിയ തോതില്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നാരുകള്‍ നിലനിര്‍ത്തിയും ബ്രെഡ് നിര്‍മിക്കാം. അത്തരം ബ്രെഡുകള്‍ ലേബല്‍ നോക്കി പരിശോധിച്ച ശേഷം വാങ്ങിക്കാവുന്നതാണ്.
