ഫ്രാന്‍സ് പ്രക്ഷോഭം: 2,400 പേര്‍ അറസ്റ്റില്‍

ഫ്രാന്‍സ് പ്രക്ഷോഭം: 2,400 പേര്‍ അറസ്റ്റില്‍

ഫ്രാന്‍സ് പ്രക്ഷോഭം: 2,400 പേര്‍ അറസ്റ്റില്‍

  • നഷ്ടപരിഹാരം ഈടാക്കുമെന്ന് ഇമ്മാനുവല്‍ മക്രോണ്‍

പാരിസ്: ഫ്രാന്‍സിലെ വ്യാപക പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. രാജ്യത്ത് അക്രമസംഭവങ്ങള്‍ നടത്തുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്‌കൂളുകളിലെ അധ്യാപകരുടെ അപര്യാപ്തത, കുതിച്ചുയരുന്ന ജീവിതച്ചെലവ്, വീട്ടുവാടക, അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് സാധാരണക്കാര്‍ തെരുവിലിറങ്ങിയത്. എന്നാല്‍, തലസ്ഥാനമായ പാരിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഈ പ്രതിഷേധം തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ മക്രോണ്‍ ആരോപിച്ചു.

പ്രക്ഷോഭത്തിന്റെ മറവില്‍ ചരിത്രസ്മാരകങ്ങള്‍ നശിപ്പിക്കുകയും ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ആരോപിച്ചു. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ എന്ത് നീതിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. അക്രമങ്ങളിലൂടെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രക്ഷോഭകാരികളില്‍ നിന്നുതന്നെ ഈടാക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും നിയമത്തിനു വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 2,400-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മക്രോണ്‍ അറിയിച്ചു. അതേസമയം, ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *