ബെസ്റ്റ് വണ്‍ പാസ്‌പോര്‍ട്ട് യുഎഇയുടേത്, സിംഗപ്പൂര്‍, മലേഷ്യ രണ്ടാം സ്ഥാനത്ത്

ബെസ്റ്റ് വണ്‍ പാസ്‌പോര്‍ട്ട് യുഎഇയുടേത്, സിംഗപ്പൂര്‍, മലേഷ്യ രണ്ടാം സ്ഥാനത്ത്

ബെസ്റ്റ് വണ്‍ പാസ്‌പോര്‍ട്ട് യുഎഇയുടേത്, സിംഗപ്പൂര്‍, മലേഷ്യ രണ്ടാം സ്ഥാനത്ത്

ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടെന്ന നേട്ടം സ്വന്തമാക്കി യു.എ.ഇ. 2026ലെ പാസ്പോര്‍ട്ട് സൂചികയിലാണ് ഇമാറാത്തി പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. മുന്‍കൂട്ടി പരമ്പരാഗത വിസ നേടാതെ 182 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യുഎഇ പൗരന്മാര്‍ക്ക് കഴിയും. 175 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസ രഹിത യാത്രാ സൗകര്യവുമായി സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്ത്. സ്പെയിനാണ് മൂന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ യുഎഇക്കുള്ള സ്വീകാര്യതയും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. പാസ്പോര്‍ട്ട് സൂചികയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുഎഇ പാസ്പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 182 ആണ്. ഇതില്‍ 138 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. മറ്റ് 44 ലക്ഷ്യസ്ഥാനങ്ങളില്‍ പ്രവേശനത്തിനായി ലളിതമായ നടപടിക്രമങ്ങളാണ് നിലവിലുള്ളത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത 16 രാജ്യങ്ങള്‍ കൂടിയുണ്ട്.

ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വീഡന്‍, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ക്രൊയേഷ്യ, നോര്‍വേ, അയര്‍ലന്‍ഡ്, ജപ്പാന്‍ എന്നിങ്ങനെ 17 രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് സൂചികയില്‍ നാലാം സ്ഥാനത്തുള്ളത്. ബ്രിട്ടന്‍ ഏഴും അമേരിക്ക പത്തും സ്ഥാനത്താണുള്ളത്. ആര്‍ട്ടണ്‍ ക്യാപിറ്റല്‍ വികസിപ്പിച്ച പാസ്പോര്‍ട്ട് ഇന്‍ഡക്സ് ലോകമെമ്പാടുമുള്ള പാസ്പോര്‍ട്ടുകളുടെ യാത്രാ സ്വാതന്ത്ര്യം വിലയിരുത്തുന്ന സംവിധാനമാണ്. രാജ്യങ്ങള്‍ വിസാ ഇളവുകള്‍ പ്രഖ്യാപിക്കുകയോ പ്രവേശന നിബന്ധനകള്‍ മാറ്റുകയോ ചെയ്യുമ്പോള്‍ റാങ്കിങ്ങിലെ കണക്കുകള്‍ തത്സമയം പുതുക്കുകയാണ് ചെയ്യുന്നത്?.

 

Share

Leave a Reply

Your email address will not be published. Required fields are marked *