ഐ.എന്‍.എല്‍ രണ്ടാവാനുള്ള സാഹചര്യം, ചര്‍ച്ച ചെയ്ത ശേഷം തീരുമാനം: പ്രെഫ: എ.പി അബ്ദുല്‍ വഹാബ്

ഐ.എന്‍.എല്‍ രണ്ടാവാനുള്ള സാഹചര്യം, ചര്‍ച്ച ചെയ്ത ശേഷം തീരുമാനം: പ്രെഫ: എ.പി അബ്ദുല്‍ വഹാബ്

ഐ.എന്‍.എല്‍ രണ്ടാവാനുള്ള സാഹചര്യം, ചര്‍ച്ച ചെയ്ത ശേഷം തീരുമാനം: പ്രെഫ: എ.പി അബ്ദുല്‍ വഹാബ്

 

  • പി.ടി നിസാര്‍

കോഴിക്കോട്: ഐ.എന്‍.എല്ലില്‍ നിന്നും മാറ്റി നില്‍ക്കപ്പെട്ടവരെ സ്വാഗതം ചെയ്തുള്ള ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രസ്താവന മീഡിയകളിലൂടെയാണ് അറിഞ്ഞതെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ എ.പി അബ്ദുല്‍ വഹാബ് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി ഐഎന്‍എല്‍ നിന്നും മാറി നാഷണല്‍ ലീഗ് എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വരികയാണ്. പാര്‍ട്ടിക്കകത്ത് ചേരിതിരിവുണ്ടാകാനുള്ള കാരണം ഇരുകൂട്ടരും മുഖാമുഖം ഇരുന്ന് ചര്‍ച്ചചെയ്യുകയും നാഷണല്‍ ലീഗിന്റെ സംസ്ഥാന ജില്ലാ മണ്ഡലതലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല യോജിപ്പ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന സംഘടന സംവിധാനങ്ങള്‍ ആയ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി എന്നിവ ഏകപക്ഷീയമായി പിരിച്ചുവിട്ടുകൊണ്ടാണ് അച്ചടക്ക നടപടിയുണ്ടായത്.

പുറത്താക്കിയവരെ തിരിച്ചെടുത്തത്‌കൊണ്ട്മാത്രം യഥാര്‍ഥ പരിഹാരം ഉണ്ടാകില്ല.ഐ.എന്‍.എല്ലിലേക്ക് സ്വാഗതം ചെയ്യുന്നവര്‍ ഇതുവരെ ക്ലിയര്‍ പിച്ചര്‍ പുറത്തുവിട്ടിട്ടില്ല. ഐഎന്‍എല്‍ നേതൃത്വം ഔദ്യേഗികമായി ബന്ധപ്പെട്ടാല്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *