ഐഎന്‍എല്‍ ‘ഫ്യൂച്ചര്‍ ഇന്ത്യ’ നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും

ഐഎന്‍എല്‍ ‘ഫ്യൂച്ചര്‍ ഇന്ത്യ’ നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും

ന്യുഡല്‍ഹി: രാജ്യത്തിന്റെ നിയതമായ എല്ലാ സംവിധാനവും കാവിവത്കരിക്കുന്ന സംഘ്പരിവാര്‍ കുതന്ത്രങ്ങള്‍ക്കെതിരെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി ഐഎന്‍എല്‍ ദേശീയ കമ്മിറ്റി നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും. ഒക്ടേബര്‍ അവസാനവാരം ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ ഇന്ത്യ; ട്യൂണ്‍ ദ തോട്ട്‌സ് എന്ന പ്രമേയത്തിലാണ് സെമിനാര്‍. ദേശീയ രാഷ്ട്രീയ മാധ്യമ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പാര്‍ട്ടിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിന് വിവിധ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പാര്‍ട്ടിയില്‍ നിന്നും വിവിധകാരണങ്ങളാല്‍ പുറത്താക്കപ്പെട്ടവരെയും, പുറത്തുപോയവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ‘ ബാക് ടു ഹോം’ പദ്ധതി നടപ്പിലാക്കും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സംഭവിച്ച തിരിച്ചടികളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സബ് കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ചര്‍ച്ചകളും പ്രവര്‍ത്തനരേഖകളും സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തി ദേശീയ സമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കും.

ഐഎന്‍എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ ഇഖ്ബാല്‍ സഫര്‍, തസ്‌നീം ഷാജഹാന്‍, സമദ് നരിപ്പറ്റ, അഡ്വ അല്‍താഫ് അഹമ്മദ്, ഷാജഹാന്‍, നാഗൂര്‍രാജ, റഫീഅഹമ്മദ്, ഫഹീം സിദ്ധീഖി, സലാഹുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു.

 

 

 

ഐഎന്‍എല്‍ ‘ഫ്യൂച്ചര്‍ ഇന്ത്യ’ നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *