സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം ‘ഉത്സവ് 2026’ ലോഗോ പ്രകാശനം ചെയ്തു

സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം ‘ഉത്സവ് 2026’ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് : പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്‌പെഷ്യല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം ‘ഉത്സവ് 2026’ 9 നും 10 നും മാനാഞ്ചിറ ബി ഇ എം സ്‌കുളില്‍ നടക്കും.ലോഗോ പ്രകാശനം കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ നിര്‍വ്വഹിച്ചു. പരീത് കണ്ണങ്കണ്ടി ലോഗോ ഏറ്റുവാങ്ങി. റോഷി സ്‌കൂള്‍ സെക്രട്ടറി പി കെ എം സിറാജ് അധ്യക്ഷത വഹിച്ചു.വിദ്യഭ്യാസ ഉപ ഡയറക്ടേറ്റ് പ്രതിനിധികളായ അക്ബര്‍ അലി ഖാന്‍ , നൗഷാദ് അലി, അഖിലേഷ് പ്രഭാകര്‍, റോഷി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി ഷീന, ഹാഷിം കടാക്കലകം , പി സിക്കന്തര്‍, കെ പി ശിവദാസന്‍, ടി രേഷ്മ എന്നിവര്‍ സംസാരിച്ചു.
ചിന്താ വളപ്പില്‍ റോഷി സ്‌കുളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സംഘാടക സമിതി ഓഫീസ് വി കെ ഫൈസല്‍ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു.

 

 

സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ല കലോത്സവം
‘ഉത്സവ് 2026’ ലോഗോ പ്രകാശനം ചെയ്തു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *