കോഴിക്കോട്:ഭാഷാശ്രീ മുന്‍മുഖ്യ പത്രാധിപര്‍ ആര്‍.കെ. രവിവര്‍മ 10-ാം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമര്‍പ്പണവും കെ.പി. കേശവമേനോന്‍ ഹാളില്‍ വച്ച് കെ ജയന്ത് എം എല്‍ .എ. ഉദ്ഘാടനം ചെയ്തു. വി. കെ വസന്തകുമാര്‍ വൈജയന്തിപുരം അധ്യക്ഷം വഹിച്ചു .പരീദ് കണ്ണങ്കണ്ടി , കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥികളായി.
ചന്ദ്രകുമാര്‍ നായനാര്‍ എഴുതിയ സാമൂതിരിയും കുഞ്ഞാലി മരക്കാരും പരീദ്ക്കയും എന്ന കോഴിക്കോടിന്റെ ചരിത്ര പുസ്തകം, ജോസഫ് പൂതക്കുഴിയുടെ കിരണം (കഥകള്‍) കൃഷ്ണന്‍ കാനാലയുടെ ഒരു നീണ്ട കഥ പോലെ (കഥകള്‍) എന്നിവയും പ്രകാശനം ചെയ്തു.സമഗ്ര സംഭാവന വിഭാഗത്തില്‍, ഡോ. ജോണ്‍സന്‍ ജോസഫ് ,ഡോ. സുഷമ എസ്. ചിറക്കര, ശങ്കരന്‍ നടുവണ്ണൂര്‍ എന്നിവര്‍ക്കും
ബാലസാഹിത്യവിഭാഗത്തില്‍
(ബാലശാസ്ത്ര നോവല്‍) നരഭോജിയായ വാല്‍നക്ഷത്രം സുഭാഷ് ആറ്റുവാശ്ശേരി , (ബാലകവിത)റിഥം ഓഫ് സോള്‍ എം.പി. റഹ്‌മ സൂപ്പി, (ബാലകഥ) തോമന്‍കുട്ടി എന്ന പശുമ്പാ ടോണി എം. ആന്റണി എന്നിവര്‍ക്കും
സാഹിത്യവിഭാഗത്തില്‍
(കഥ)മുഖങ്ങള്‍, വിജയന്‍ ചെറുവറ്റ, (ചെറുകഥ)ആത്മബന്ധനം, കൃഷ്ണന്‍ കാനാല , (കവിത )അതിരുകള്‍ വികൃതികള്‍ രത്‌നകുമാര്‍ , (നോവല്‍ )കള്ളനും തെയ്യവും ഷിജിത് പേരാമ്പ്ര ,(പ്രാദേശികമായി ചരിത്രം) കണ്ണമ്പാലരു മഹാഗണപതി-ഭഗവതി ക്ഷേത്ര ചരിതം ,ബ്രഹ്‌മശ്രീ കുയ്യേല്‍ ഖണ്ഡി ശ്രീധരന്‍ മാസ്റ്റര്‍ ,(ലേഖനം) കത്തുകളുടെ പുസ്തകം, ഭാരതി രാമചന്ദ്രന്‍ , (ഏറ്റവും നല്ല ഗാനരചയിതാവ് – ഭാഷാശ്രീ മ്യൂസിക്) സുരേന്ദ്രന്‍ പൈതോത്ത്, (മികച്ച കവി – കാവ്യസാഹിത്യം) സുരേഷ് കിടങ്ങൂര്‍ എന്നിവര്‍ക്കും കെ. ജയന്ത് എം എല്‍.എ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ദേവദാസ് പാലേരി, ശങ്കരന്‍ നടുവണ്ണൂര്‍,സഹദേവന്‍ മൂലാട്, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി സ്വാഗതവും സദന്‍ കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു.
ആര്‍.കെ. രവിവര്‍മ 10 -ാം അനുസ്മരണവും
പുരസ്‌കാര സമര്‍പ്പണവും
