പ്രവാസികളുടെ മികച്ച ഗ്രന്ഥങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്

പ്രവാസികളുടെ മികച്ച ഗ്രന്ഥങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്

തിരുവനന്തപുരം: പ്രവാസി ഭാരതീയ ദിനാഘോഷ ( കേരളം ) ത്തിന്റെ 2027 – ലെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രവാസികളുടെ സര്‍ഗ്ഗ വൈഭവം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസികള്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് മത്സരം സംഘടിപ്പിക്കുവാന്‍ സംഘാടക സമിതി തീരുമാനിച്ചു. നോവല്‍, കഥ, നാടകം, കവിതാ സമാഹാരം ഇതില്‍ ഏതെങ്കിലും ഒന്ന് മത്സരത്തിനയക്കാം. ഒരൊറ്റ പട്ടികയിലുള്‍പ്പെടുത്തി മികച്ച രചനാ വൈഭവം കണ്ടെത്തി ഒന്നു, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നതാണ്. യഥാക്രമം 15000, 10000, 7000 എന്നിങ്ങനെ മികച്ച ഗ്രന്ഥങ്ങള്‍ക്ക് ക്യാഷ് പ്രൈസിനോടൊപ്പം ഫലകവും പ്രശസ്തിപത്രവും നല്‍കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ എഴുത്ത് പ്രതിയോ, അച്ചടിച്ചതോ അയക്കാവുന്നതാണ്. പ്രവാസി യെന്നു തെളിയിക്കുന്നതിന് വിസ അടിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് കോപ്പിയോ, വിദേശ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡോ ഫോട്ടോയുള്‍പ്പെടെ അയക്കേണ്ടതാണ്.

വിലാസം: ചെയര്‍മാന്‍, പ്രവാസി ഭാരതീയ ദിനാഘോഷ കമ്മിറ്റി, ബിസ്മി, ഗാന്ധിനഗര്‍, തിരുവനന്തപുരം 695008., കേരളം, ഇന്ത്യ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 30 നകം രചനകള്‍ എത്തിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 00971 984713456
നമ്പരില്‍ ബന്ധപ്പെടുക.

 

 

പ്രവാസികളുടെ മികച്ച ഗ്രന്ഥങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്

 

Share

Leave a Reply

Your email address will not be published. Required fields are marked *