മിഷ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി

മിഷ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി

ചരിത്രം തമസ്‌ക്കരിക്കപ്പെടുന്നതില്‍ ആശങ്കയെന്ന് മേയര്‍

 

കോഴിക്കോട് : ചരിത്രം തമസ്‌ക്കരിക്കുകയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്നത് രാജ്യം ഭയത്തോടെ കാണുന്നതായും ഇന്നത്തെക്കാള്‍ എത്രയോ പുരോഗമനമായി ചിന്തിക്കുന്നവരായിരുന്നു പഴയ തലമുറക്കാരെന്നും അതാണ് ഇവിടെ പ്രദര്‍ശിപ്പിച്ച ഫോട്ടോകളില്‍ ചൂണ്ടി കാണിക്കുന്നതെന്ന് മേയര്‍ ഒ സദാശിവന്‍.
മിഷ് ഹാര്‍മണി ഫെസ്റ്റിന്റെ ഭാഗമായി സി എസ് ഐ ഹാളില്‍ ആരംഭിച്ച ഫോട്ടോ എക്‌സിബിഷനും പുരാവസ്തു പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍ .പഴയ കാലത്തെ ഓര്‍മ്മപെടുത്തുന്ന ഫോട്ടോകളും പുരാവസ്തുക്കളും വീണ്ടും കാണാനുള്ള അവസരം ഒരുക്കുന്നത് പുതിയ തലമുറയുടെ ചരിത്ര ദൗത്യമെന്നും മേയര്‍ കൂട്ടിചേര്‍ത്തു. മിഷ് പ്രസിഡന്റ് പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷെവലിയര്‍ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ഡോ കെ മൊയ്തു , വികാരി ജനറല്‍ ഫാദര്‍ ഡോ. ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ , മുസ്തഫ മുഹമ്മദ് ,പുത്തൂര്‍ മഠം ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ ഹുസൈന്‍ സ്വാഗതവും ജോഹര്‍ ടാംടണ്‍ നന്ദിയും പറഞ്ഞു.
ഇന്ന് ( വെള്ളിയാഴ്ച) വൈകിട്ട് 3 ന് മിഷ് ഹാര്‍മണി ഫെസ്റ്റ് കോഴിക്കോട് രൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ്. റവ : ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും.പ്രൊഫ. പി പത്മനാഭന്‍ അധ്യക്ഷത വഹിക്കും. പി വി ചന്ദ്രന്‍ , പി കെ അഹമ്മദ് ,ഷെവലിയര്‍ സി ഇ ചാക്കുണ്ണി,ഡോ കെ മൊയ്തു എന്നിവര്‍ സന്നിഹിതരാകും.

തുടര്‍ന്ന് വേദങ്ങളുടെ ഉള്‍സാരം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.സ്വാമി നരസിംഹാനന്ദ ,ഫാദര്‍ ഡോ. ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ , ഡോ ഹുസൈന്‍ മടവൂര്‍ സംസാരിക്കും. ചന്ദ്രന്‍ പുത്തൂര്‍ മഠം സ്വാഗതവും ലത്തീഫ് പാലക്കണ്ടി നന്ദിയും പറയും.
ശനിയാഴ്ച (26)ന് സെമിനാര്‍ ,27ന് ( ഞായറാഴ്ച) വൈകീട്ട് 3 ന് കലാപരിപാടികള്‍.
വൈകീട്ട് 5 ന് സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

 

 

മിഷ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *