കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10-ാം തിയതി ഗാന്ധി ഗൃഹത്തില്‍ വെച്ച് നടത്തുന്ന സാഹിത്യ ക്യാമ്പിന്റെ പോസ്റ്റര്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, കവി മോഹനന് പുതിയോട്ടിലിന് നല്കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ എഡിറ്റര്‍ പി.ടി.നിസാര്‍, സാഹിത്യകാരന്മാരായ ടി.ടി.കണ്ടന്‍കുട്ടി, പരപ്പില്‍ അനില്‍, ആര്.കെ.ഇരവില്‍ എന്നിവര്‍ സംബന്ധിച്ചു.
