സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം 19ന്

സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം 19ന്

കോഴിക്കോട് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫാഷന്‍ ഷോറുമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ കോഴിക്കോട് 19 ന് വൈകുന്നേരം 4 മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. സെഞ്ച്വറി വെഡ്ഡിംഗ് മാളിന്റെ ഉദ്ഘാടനം വ്യവസായിക വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വെഡ്ഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും നിര്‍വ്വഹിക്കും. ജെന്‍സ് സെക്ഷന്റെ ഉദ്ഘാടനം മേയര്‍ ഒ. സദാശിവന്‍ നിര്‍വ്വഹിക്കും. കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഫൈസല്‍ ബാബു, അഡ്വ. കെ.ജയന്ത്, പ്രവീണ്‍ കുമാര്‍, മുഹമ്മദ് റിയാസ്, ഫാത്തിമ തഹ്ലിയ, പാറക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
നാല് പതിറ്റാണ്ടിലേറെ ഫാഷന്‍ രംഗത്തെ അനുഭവ സമ്പത്തും, പാരമ്പര്യത്തിന്റെ വിശ്വാസ്യതയുമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഷോറൂം കോഴിക്കോട് ആരംഭിക്കുന്നതിന് സെഞ്ച്വറിയെ നയിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എല്ലാവിധ ബ്രൈഡല്‍ ഫാഷനുകള്‍, വെഡ്ഡിംഗ് സാരികള്‍, ലഹങ്കകള്‍ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനുകള്‍, മെന്‍സ് വെഡ്ഡിങ്, കാഷ്വല്‍, പാര്‍ട്ടി വെയറുകള്‍, സ്‌പെഷ്യല്‍ കിഡ്‌സ് വെയര്‍, ഡെയ്‌ലി വെയര്‍, എന്നിവയുടെ പ്രത്യേക സെക്ഷന്റെ അതി വിപുലമായ ശേഖരം ഇവിടെയുണ്ട്. കൂടാതെ ഫാന്‍സി , ഫൂട് വെയര്‍, വാച്ചുകള്‍, മൊബൈല്‍ ഫോണുകളുടെ ഷോറൂം കോഫി ഷോപ്പ് എന്നിവയും വെഡ്ഡിംഗ് മാളില്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഗുണമേന്മയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഏറ്റവും മിതമായ വിലയില്‍, ആരുടേയും ബഡ്ജറ്റിന് ഒതുങ്ങുന്ന വിലയില്‍ ലഭിക്കും കൂടാതെ അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവുമാണ് കോഴിക്കോട് സെഞ്ച്വറിയുടെ ഹൈലൈറ്റ് എന്ന് പാര്‍ട്ണര്‍മാരായ,. പി. അഷറഫ് ഹാജി, പി. സിദ്ദിഖ്,.പി. ഇബ്രാഹിം, പി. അബ്ദുള്‍ നാസര്‍, പി. ഫിറോസ്, പി.ഫസല്‍, പി. അബ്ദുള്‍ റഷീദ് , കെ ടി സലാം, പി. റാഷിഖ് , മുഹമ്മദ് ഷൈലാജ് , ഫറാസ് മുഹമ്മദ് , ഷാഹിഫ് സിദ്ദിഖ് എടക്കാവില്‍ അബ്ദുല്‍ ഹമീദ്, സിനാസ് നാസര്‍ എന്നിവര്‍ അറിയിച്ചു. സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ പത്താമത്തെ ഷോറുമാണ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കണ്ണൂര്‍, തളിപ്പറമ്പ് പയ്യന്നൂര്‍ , ശ്രീകണ്ഠാപുരം, ഇരിട്ടി, തലശ്ശേരി, മാനന്തവാടി സുല്‍ത്താന്‍ ബത്തേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ഷോറൂം ആരംഭക്കുമെന്നും ്അവര്‍ അറിയിച്ചു .

 

 

 

സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം 19ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *