കോഴിക്കോട് : കരുതലും ഓപ്പറേഷന്‍ തൂഫാന്‍ സന്ദേശവുമായി മൊത്ത വസ്ത്ര വ്യാപാര കച്ചവടക്കാരുടെ ഓണാഘോഷം. മൊഫ്യസ്യല്‍ ബസ് സ്റ്റാന്റിന് സമീപത്തെ സെഞ്ച്വറി കോപ്ലക്‌സ് വ്യാപാരികളുടെ കൂട്ടായ്മയായ സെഞ്ച്വറി മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി. സെഞ്ച്വറി കോപ്ലക്‌സില്‍ നടന്ന പരിപാടി വി കെ ഫൈസല്‍ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ എം എല്‍ എയ്‌ക്കൊപ്പം ഹൈഡ്രജന്‍ ബലൂണ്‍ പറത്തി.പോലീസുകാരെ പോലെ വ്യാപാരികളും ലഹരി വ്യാപനത്തിനെതിരെ കാവലാളാകണമെന്ന് എം എല്‍ എ പറഞ്ഞു. എം എല്‍ എ യില്‍ നിന്നും ഹോം ഓഫ് ലൗവ് ലെ അന്തേവാസികള്‍ക്കായി സിസ്റ്റര്‍ അനുപമ ഫ്രാന്‍സിസ് ഓണക്കോടി ഏറ്റുവാങ്ങി. സി എം എ പ്രസിഡന്റ് എം പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. രണ്ടായിരത്തോളം പേര്‍ക്കുള്ള ഓണക്കോടികള്‍ കോഴിക്കോടിന്റെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി വിവിധ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീജ പി നായര്‍ മുഖ്യാതിഥിയായി. സെക്രട്ടറി ബി വി സാദിഖ് ,ട്രഷറര്‍ കെ കെ അബ്ദുല്‍ വഹാബ്, താഹിര്‍ കടഞ്ഞോത്ത്, നിധിന്‍ രാജ്, കെ വി ആലിക്കോയ എന്നിവര്‍ പ്രസംഗിച്ചു. ബിഗ് പൂക്കളം, ചെണ്ടമേളം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.
കരുതലും തൂഫാന്‍ സന്ദേശവുമായി
സെഞ്ച്വറി കോപ്ലക്‌സ് വ്യാപാരികളുടെ ഓണാഘോഷം
