ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മുഴുവന്‍സമയ ഹാന്‍ഡ് സര്‍ജറി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മുഴുവന്‍സമയ ഹാന്‍ഡ് സര്‍ജറി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

വടകര: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഹാന്‍ഡ് സര്‍ജറി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളുടെ ഉദ്ഘാടനം ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സുനില്‍ പ്രശാന്ത് നിര്‍വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ബബിന്‍ കൃഷ്ണ മുഖ്യാതിഥിയായിരുന്നു.വടകരയില്‍ ആദ്യമായാണ് അത്യാധുനിക സൗകര്യങ്ങളോടെ മുഴുവന്‍സമയ ഹാന്‍ഡ് സര്‍ജറി വിഭാഗം ആരംഭിക്കുന്നത്.

ഹാന്‍ഡ് സര്‍ജറി വിഭാഗത്തില്‍ ലഭ്യമായ ചികിത്സകള്‍:
അപകടങ്ങളെ തുടര്‍ന്നുള്ള കൈവിരലുകള്‍ക്കും കൈകള്‍ക്കുമുണ്ടാകുന്ന സങ്കീര്‍ണമായ പരിക്കുകള്‍, ഞരമ്പ്, എല്ല്, ടെന്‍ഡോണ്‍ എന്നിവയ്ക്കുള്ള മൈക്രോ സര്‍ജറി, ജന്മനായുള്ള കൈ വൈകല്യങ്ങള്‍ക്കുള്ള തിരുത്തല്‍ ശസ്ത്രക്രിയകള്‍, സ്‌പോര്‍ട്‌സ് ഇന്‍ജുറികള്‍, ആര്‍ത്രോസ്‌കോപ്പി, കൈ മരവിപ്പ്, തരിപ്പ് തുടങ്ങിയവയ്ക്കുള്ള ചികിത്സ എന്നിവ ഈ വിഭാഗത്തില്‍ ലഭ്യമാകും. പ്രശസ്ത ഹാന്‍ഡ് സര്‍ജന്‍മാരായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍, ഡോ. അജീഷ് ശങ്കരന്‍, ഡോ. ഹരി പ്രസാദ് വി. എന്നിവരാണ് ഈ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്നത്.

പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് വിഭാഗം:
കുട്ടികളിലെ എല്ല്, സന്ധി, പേശി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും വിദഗ്ധ ചികിത്സ ഈ വിഭാഗത്തില്‍ ലഭ്യമാണ്. ജന്മനായുള്ള കാലിന്റെ വൈകല്യങ്ങള്‍ (ക്ലബ് ഫൂട്ട്), ഇടുപ്പ് തെറ്റല്‍, നടക്കാന്‍ വൈകുക, നടത്തത്തിലെ വ്യത്യാസങ്ങള്‍, കുട്ടികളിലെ ഒടിവുകള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, സെറിബ്രല്‍ പാള്‍സിയുമായി ബന്ധപ്പെട്ട ഓര്‍ത്തോ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ നല്‍കും. ഡോ. അനൂപ് മാവിലയുടെ നേതൃത്വത്തിലാണ് ഈ വിഭാഗം.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ടൈനി റാംപ് 26’ ഫാഷന്‍ ഷോയും ശ്രദ്ധേയമായി.

വടകരയില്‍ ആദ്യമായുള്ള ഈ വിഭാഗങ്ങളെക്കുറിച്ച് ഹാന്‍ഡ് സര്‍ജന്‍മാരായ ഡോ. ഗോപാലകൃഷ്ണന്‍ എം.എല്‍., ഡോ. അജീഷ് ശങ്കരന്‍, ഡോ. ഹരി പ്രസാദ് വി., പീഡിയാട്രിക് ഓര്‍ത്തോ വിഭാഗം ഡോ. അനൂപ് മാവില എന്നിവര്‍ വിശദീകരിച്ചു.ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നിധിന്‍ ആന്റണി, നഴ്‌സിങ് സൂപ്രണ്ട് രജിത ആര്‍.യു., പി.ആര്‍.ഒ. വിവേക് വി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

 

 

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മുഴുവന്‍സമയ ഹാന്‍ഡ് സര്‍ജറി,
പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *