കോഴിക്കോട്: പണിക്കര്‍ സമുദായത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പണിക്കര്‍ സര്‍വീസ് സൊസൈറ്റി (പി എസ് സി )യുടെ 18-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം 30 ന് ഉച്ചയ്ക്ക് 2.30ന് ഹോട്ടല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.സമ്മേളനം അഡ്വ. കെ. ജയന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി എസ് എസ് സംസ്ഥാന ചെയര്മാന് ബേപ്പൂര്‍ ടി.കെ. മുരളീധരന് പണിക്കര്‍ അധ്യക്ഷത വഹിക്കും.പി എസ് എസ് ട്രസ്റ്റ് വൈസ് ചെയര്മാന് കെ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
സമുദായാംഗങ്ങളുടെ അവകാശ സംരക്ഷണത്തിനും സര്‍ഗാത്മകവും സംഘടനാപരവുമായ വളര്‍ച്ചയ്ക്കും പുതുജീവന്‍ പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സംസ്ഥാന വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പി എസ് എസ് സംസ്ഥാന വൈസ് ചെയര്മാന് ഹരിദാസ് പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. സമുദായത്തിനും സംഘടനയ്ക്കും മികച്ച സേവനം നല്കിയ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിക്കും.
ജ്യോതിഷ സഭ സംസ്ഥാന സെക്രട്ടറി മനോജ് പണിക്കര്‍ മുലയില്‍ അനുശോചന പ്രമേയം അവതരിപ്പിക്കും.
തുടര്‍ന്ന് ഹരിദാസ് പണിക്കര്‍, ദേവരാജ് തച്ചറക്കല്‍, എം.പി. വിജീഷ് പണിക്കര്‍, അനില്‍ പണിക്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
പി. എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം. രാജമണി സ്വാഗതവും സംഘടനയുടെ റിപ്പോര്‍ട്ടും അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി എസ് എസ് ജില്ലാ ചെയര്മാന് ദേവരാജ് തച്ചറക്കല്‍, ജില്ലാ സെക്രട്ടറി ടി.കെ. വിദ്യാധരന്, ട്രഷറര്‍ എം.കെ. റിലീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പണിക്കര്‍ സര്‍വീസ് സൊസൈറ്റി 18-ാമത്
സംസ്ഥാന വാര്‍ഷിക സമ്മേളനം 30ന്
