സെഞ്ച്വറി കോംപ്ലക്‌സ് ഓണാഘോഷം നാളെ

സെഞ്ച്വറി കോംപ്ലക്‌സ് ഓണാഘോഷം നാളെ

കോഴിക്കോട്: സെഞ്ച്വറി കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ നാളെ (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് സെഞ്ച്വറി കോംപ്ലക്‌സ് ഗ്രൗണ്ടില്‍ നടക്കും. ഫൈസല്‍ ബാബു എം.എല്‍.എ, സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലി ഐപിഎസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ.പി.നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ പൂക്കളം, ചെണ്ട മേളം, മാവേലിയുടെ വരവേല്‍പ്പ്, പായസ വിതരണം, വസ്ത്ര വിതരണം എന്നിവ നടക്കുമെന്ന് പ്രസിഡണ്ട് എ.പി.അബ്ദുല്‍ കരീമും, സെക്രട്ടറി ബി.വി.സാദിഖും അറിയിച്ചു.

 

സെഞ്ച്വറി കോംപ്ലക്‌സ് ഓണാഘോഷം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *