മഞ്ചേരി: മഞ്ചേരി ചെസ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ കേരള സീനിയര്‍ & ജൂനിയര്‍ മെഗാ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് 2026( റേറ്റിംഗ് അണ്ടര്‍ 1700), സെപ്റ്റംബര്‍ 12 ന് മഞ്ചേരിയിലെ കാളികാവ് ക്ഷേത്ര ദേവി ഹെറിറ്റേജ് ഹാളില്‍ വച്ചു നടക്കും. മത്സരങ്ങള്‍ റവന്യൂ മന്ത്രി എ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
വിജയികള്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും. ക്യാഷ് പ്രൈസിന് പുറമേ, ജുനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 07/09/26 വൈകുന്നേരം 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കുടുതല്‍ വിവരങ്ങള്‍ക്ക് 9847711805 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഓള്‍ കേരള സീനിയര്‍ & ജൂനിയര്‍ ( റേറ്റിംഗ് അണ്ടര്‍ 1700 )
മെഗാ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് 2026
