കോഴിക്കോട്്: ഗൃഹോപകരണ മേഖലയിലെ ആഗോള പ്രമുഖരായ BSH Hausgeräte GmbH ന്റെ അനുബന്ധ സ്ഥാപനമായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയില്‍ ഒരേ ദിവസം 30 പുതിയ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ക്ക് തുടക്കമിട്ടു. ഇതോടെ രാജ്യത്തെ എക്സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍ നിന്ന് 134 ആയി ഉയര്‍ന്നു.
ഇന്ത്യയിലെ അതിവേഗം വളരുന്ന 21 നഗരങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചത്. ബോഷിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റദിവസത്തെ റീട്ടെയില്‍ വിപുലീകരണമാണിത്.രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് ബോഷിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ എളുപ്പത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം.
ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചണ്ഡീഗഢ്, കോയമ്പത്തൂര്‍, മധുര, വാരണാസി തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ, ദിന്‍ഡിഗല്‍, കരിംനഗര്‍, ജംഷഡ്പൂര്‍, കര്‍ണൂല്‍, തൃശൂര്‍, തിരുവനന്തപുരം, തിരുപ്പൂര്‍, ഡെറാഡൂണ്‍ തുടങ്ങിയ പ്രാദേശിക വിപണികളിലും പുതിയ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിച്ചിരിക്കുന്നത്.
നാല്-ഡോര്‍ റഫ്രിജറേറ്ററുകള്‍, 9 മുതല്‍ 12 കിലോഗ്രാം വരെ ശേഷിയുള്ള വാഷിംഗ് മെഷീനുകള്‍, മുന്‍നിര ഡിഷ് വാഷറുകള്‍ എന്നിവയ്ക്കൊപ്പം സ്റ്റീം ഓവനുകള്‍, കോഫി മെഷീനുകള്‍, എയര്‍ ഫ്രയറുകള്‍, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍ എന്നിവയും ബോഷിന്റെ 2026-ലെ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു.
ജര്‍മ്മന്‍ എഞ്ചിനീയറിംഗ്, ഇന്നൊവേഷന്‍, വിദഗ്ധ മാര്‍ഗനിര്‍ദേശം എന്നിവ സമ്മേളിക്കുന്ന രീതിയിലാണ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച
ബി എസ് എച്ച് ഹോം അപ്ലയന്‍സസ് ഇന്ത്യ എം.ഡി ആന്റ് സി ഇ ഒ സെയ്ഫ് ഖാന്‍ പറഞ്ഞു. ഒരു റീട്ടെയില്‍ ഷോപ്പ് മാത്രമല്ല ഇതെന്നും ആഗോളതലത്തില്‍ ബോഷിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ വിപണികളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, ശക്തമായ റീട്ടെയില്‍ ശൃംഖല കെട്ടിപ്പടുക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരേ ദിവസം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍
തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
