ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക പുരസ്‌ക്കാരം ഡോ.അഹമ്മദിന്

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക പുരസ്‌ക്കാരം ഡോ.അഹമ്മദിന്

കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക പുരസ്‌ക്കാരം എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് സമ്മാനിച്ചു. പെരുമ്പാവൂര്‍ വൈ.എം.സി. എ. ഹാളില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷനും തണല്‍ പരിവാര്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ ജസ്റ്റിസ് കെ.നാരായണക്കുറിപ്പാണ് അവാര്‍ഡ് സമ്മാനിച്ചത്. ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ ദേശീയോദ്ഗ്രന്ഥന സുവര്‍ണ്ണ മുദ്രയും പെരുമ്പാവൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.എന്‍. സംഗീത ഷാളും അണിയിച്ചാ ദരിച്ചു.
നാലു പതിറ്റാണ്ടിലേറെക്കാലമായി എനിക്കറിയാവുന്ന പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അതിലേറെക്കാലത്തെ സാമൂഹ്യ സേവന പ്രതിബദ്ധത നിറഞ്ഞ വ്യക്തിയാണെന്നു
അവാര്‍ഡ് സമര്‍പ്പിച്ച് ക്കൊണ്ട് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു.ഒരു പുതിയ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിക്കുകയുംപ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ വികസന കുതിപ്പിനാവശ്യമായ വിദേശ ധനം സമാഹരിക്കുന്ന പ്രവാസി സമൂഹത്തെയാണ അഹമ്മദ് സംരക്ഷി ക്കുന്നുവെന്നത്
ചരിത്രപരമായ ദൗത്യമാണെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ പറഞ്ഞു. ഒറ്റയാള്‍ പട്ടാളത്തെ പോലെ കാവലാളായി പ്രവാസി സമൂഹത്തെ നെഞ്ചിലേറ്റിയ പ്രവാസി ബന്ധുവിന്റെ സേവനങ്ങള്‍ മഹത്വരമാണെന്നു നഗരസഭാദ്ധ്യക്ഷ കെ എന്‍ സംഗീത അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.തണല്‍ പരിവാര്‍ പ്രസിഡന്റ് അംബിക ശശി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ എം നാസര്‍ സ്വാഗതം പറഞ്ഞു.
എം.എസ്.ജയശ്രീ അയ്യര്‍ പ്രാര്‍ത്ഥന ആലപിച്ചു. ഭിന്ന ശേക്ഷി സമൂഹത്തിന്റെ കരുതലായ് – തണലായ് പ്രവര്‍ത്തിക്കുന്ന തണല്‍ പരിവാര്‍ സെന്ററിലെ ഭിന്ന ശേക്ഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും അതിഥികളെ അവര്‍ വര്‍ണ്ണക്കടലാസില്‍സ്വന്തമായി നിര്‍മ്മിച്ച ബൊക്കെ നല്‍കി സ്വീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. ലഹരിക്കെതിരെ കൈകോര്‍ക്കാം എന്ന സന്ദേശത്തെ ചുവട് പിടിച്ച് പ്രതിജ്ഞയെടുക്കലും നടന്നു.

 

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക പുരസ്‌ക്കാരം ഡോ.അഹമ്മദിന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *