കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന ടി. ഷിനോദ് കുമാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നല്‍കുന്നത്.
2025 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30നും ഇടയില്‍ മലയാള പത്രങ്ങളിലും അംഗീകൃത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും വന്ന മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കാണ് പുരസ്കാരം നല്‍കുക.
ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ ഒറിജിനലും മൂന്ന് കോപ്പിയും ഓണ്‍ലൈന്‍ സ്റ്റോറിയുടെ ലിങ്കും ക്യൂ.ആര്.കോഡും
മൂന്ന് പ്രിന്റ് കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കാലിക്കറ്റ് പ്രസ് ക്ലബ്ബ്, കോഴിക്കോട്-673001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 30ന് ഉള്ളില്‍ ലഭിക്കണം.
ഓണ്‍ലൈന്‍ സ്റ്റോറി ലിങ്ക് +91 89216 27822 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യണം.വീഡിയോ സ്റ്റോറികള്‍ പരിഗണിക്കില്ല.
ടി. ഷിനോദ് കുമാര്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്കാരത്തിന് അപേക്ഷിക്കാം
