വെള്ളപ്പൊക്കം: ആസ്റ്റര്‍ വളണ്ടിയേഴ്സ് സഹായമെത്തിക്കും; ഡോ.ആസാദ് മൂപ്പന്‍

വെള്ളപ്പൊക്കം: ആസ്റ്റര്‍ വളണ്ടിയേഴ്സ് സഹായമെത്തിക്കും; ഡോ.ആസാദ് മൂപ്പന്‍

കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും മഴക്കെടുതി ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്കും ആസ്റ്റര്‍ വളന്റിയേഴ്സ് മരുന്നും മറ്റു സഹായങ്ങളുമെത്തിക്കുമെന്ന് ആസ്റ്റര്‍ ഡി എം ക്വാളിറ്റികെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. കേരളത്തില്‍ അതിതീവ്ര മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനകം ഇരുപതുപേര്‍ മരണപ്പെട്ടു. ഏഴുപേരെ കാണാതായി. നൂറുകണക്കിനു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ദുരിതത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം സര്‍ക്കാരും സന്നദ്ധ സംഘടനകളും ചെയ്യുന്നു എന്നത് ആശ്വാസകരമാണെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.

2018 മുതല്‍ കേരളത്തില്‍ തീവ്രമഴ കാരണം ചെറുതും വലുതുമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഇനിയും വൈകിക്കൂടാ. നദികളുടെയും ഡാമുകളുടെയും സംഭരണശേഷി കൂട്ടിയേ തീരു. മഴവെള്ളത്തിന് ചെന്നു ചേരാന്‍ ഇടമില്ലാതെ വെള്ളപ്പൊക്കമായി മാറുന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് വലിയ നാശനഷ്ടമുണ്ടായത്. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും നിരവധി ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. മഴക്കെടുതിയില്‍ നിന്ന് നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ ആസാദ് മൂപ്പന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പിന്തുണ അറിയിച്ചു.

 

 

വെള്ളപ്പൊക്കം: ആസ്റ്റര്‍ വളണ്ടിയേഴ്സ് സഹായമെത്തിക്കും; ഡോ.ആസാദ് മൂപ്പന്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *