ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ 2026 ഓഗസ്റ്റ് 04 വരെ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ 2026 ഓഗസ്റ്റ് 04 വരെ അപേക്ഷിക്കാം

 

‘എല്ലാവര്‍ക്കും ബിരുദം’ എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2026 യു.ജി/പി.ജി അഡ്മിഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 04 വരെ ഓണ്‍ലൈന്‍ ആയി www.sgou.ac.in അല്ലെങ്കില്‍
erp.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.

ഡ്യുവല്‍ ഡിഗ്രി സൗകര്യത്തോടെ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് രീതിയില്‍ 28 യു.ജി-പി.ജി പ്രോഗ്രാമുകള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എം.ബി.എ/എം.സി.എ അഡ്മിഷന്‍ ജൂലൈ പകുതിയോടെ ആരംഭിക്കും. 5 റീജിയണല്‍ സെന്ററുകളുടെ പരിധിയിലായി പഠിതാക്കളുടെ സൗകര്യാര്‍ത്ഥം കേരളത്തിലുടനീളം 55 പഠനകേന്ദ്രങ്ങള്‍ ഉണ്ട്.

കോഴിക്കോട് റീജിയണല്‍ കേന്ദ്രത്തിന്റെ പരിധിയില്‍ കോഴിക്കോട് ജില്ലയില്‍ 5 പഠനകേന്ദ്രങ്ങളാണുള്ളത്.

1. ഫറൂഖ് കോളേജ്, കോഴിക്കോട്
2. സി കെ ജി എം ഗവണ്മെന്റ് കോളേജ്, പേരാമ്പ്ര
3. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (കഒഞഉ), കിളിയനാട്
4. ഖഉഠ ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്, വെള്ളിമാടുകുന്ന്
5. കോളേജ് ഓഫ് എഞ്ചിനീയറിംഗ് (CAPE), വടകര

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യു.ജി.സി നിര്‍ദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ABC-ID- യും DEB-ID-യും എടുത്തിരിക്കണം.പ്രോഗ്രാം ഫീസ്, റീജിയണല്‍ സെന്ററുകള്‍, ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളുടെ ലഭ്യത, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പ്രോസ്‌പെക്ടസ് പരിശോധിക്കുക. പ്രവേശനം നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍- 9188909901, 9188909902
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിന്: 9188909903.

 

 

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ 2026
ഓഗസ്റ്റ് 04 വരെ അപേക്ഷിക്കാം

 

Share

Leave a Reply

Your email address will not be published. Required fields are marked *