കോഴിക്കോട്: സറീന ട്രസ്റ്റ് കാലിക്കറ്റ് സംഘടിപ്പിച്ച 21-ാമത് സെഞ്ച്വറി കോര്‍ സ്‌കില്‍ അസസ്സ്‌മെന്റ് ഇന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിശകലന ചിന്ത, പ്രശ്‌നപരിഹാര കഴിവ്, ഡാറ്റാ ബോധം എന്നിവ ഉള്‍പ്പെടെയുള്ള 21-ആം നൂറ്റാണ്ടിലെ അനിവാര്യ നൈപുണ്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് ഈ അസസ്മെന്റ് സംഘടിപ്പിച്ചത്.
മൊത്തം 258 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ കാറ്റഗറി 1 (ക്ലാസ് 9,10)യില്‍ 165 വിദ്യാര്‍ത്ഥികളും, കാറ്റഗറി 2 (ക്ലാസ് 11,12) ല്‍ 93 വിദ്യാര്‍ത്ഥികളും പങ്കെടുത്തു. റോട്ട് പഠനം എന്ന രീതിയെ മറികടന്ന് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ ഈ പരീക്ഷ സഹായകമായി. പരിപാടിക്ക് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മികച്ച പ്രതികരണമാണ് ലഭിച്ചത്.
പരീക്ഷാഫലങ്ങള്‍ വിശകലനം ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ അടുത്ത ഘട്ടമായ ഫേസ് 2: ഫ്യൂച്ചര്‍ സ്‌കോളേഴ്‌സ് ജില്ലാ ക്വിസ് ചാമ്പ്യന്‍ഷിപ്പ് (ഗ്രാന്‍ഡ് ഫിനാലെ)യിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. ഗ്രാന്‍ഡ് ഫിനാലെ ഓഗസ്റ്റ് 8 (ശനിയാഴ്ച) നടക്കുന്നതാണ്.
