മെഡിനെക്‌സ് ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് ആന്റ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍; കാരന്തൂര്‍ ബ്രാഞ്ച് ഉദ്ഘാടനം 16ന്

മെഡിനെക്‌സ് ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് ആന്റ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍; കാരന്തൂര്‍ ബ്രാഞ്ച് ഉദ്ഘാടനം 16ന്

കോഴിക്കോട്: ഫിസിയോതെറാപി ആന്റ് റിഹാബിലിറ്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മെഡിനെക്‌സ് ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് ആന്റ് ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ കാരന്തൂര്‍ ബ്രാഞ്ച് ഉദ്ഘാടനം 16ന് (വ്യാഴം) കാലത്ത് 10 മണിക്ക് എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിക്കുമെന്ന് മെഡിനെക്‌സ് ചെയര്‍മാന്‍ സി.ടി.അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാരന്തൂര്‍ മര്‍കസ് ഗോള്‍ഡന്‍ ഗേറ്റിന് മുന്‍വശം 6000 സ്‌ക്വയര്‍ ഫീറ്റ് ബില്‍ഡിംങിഗിലാണ് സെന്റര്‍ ആരംഭിക്കുന്നത്.

പക്ഷാഘാതം, ബ്രെയ്ന്‍ ഇഞ്ച്വറി, പാര്‍ക്കിന്‍സോണിസം തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് മാത്രമായി മികച്ച പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. കിടത്തി ചികിത്സ
യോടൊപ്പ ഔട്ട്‌പേഷ്യന്റ് സംവിധാനവും ഉണ്ട്. ഉദ്ഘാടന ചടങ്ങില്‍ എം.എ.റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കാരന്തൂര്‍ സെന്ററിന് പുറമെ 16ന് കുന്ദമംഗലം, കൊടുവള്ളി, ഓമശ്ശേരി, ഉള്ളിയേരി, മുക്കം എന്നിവിടങ്ങളിലും സെന്ററുകള്‍ ആരംഭിക്കും. ഉദ്ഘാടന ദിവസം മുതല്‍ മൂന്ന് ദിവസം കുറ്റ്യാടി നോളജ് സിറ്റി ഉള്‍പ്പെടെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ കണ്‍സല്‍ട്ടേഷന്‍ നല്‍കും. പൂനൂര്‍, കര്‍ണാടക എന്നിവിടങ്ങളിലും പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ.നദീര്‍ ചാലില്‍, മുഹമ്മദലി ഉണിക്കാണ്ടി, മാനേജിംങ് ഡയറരക്ടര്‍മാരായ ഡോ.ഫര്‍ഹാന്‍ മാലിക്, ഡോ.ജസീല്‍.കെ.ടി, ഡയറക്ടര്‍ ഭാഗ്യ.വി എന്നിവരും പങ്കെടുത്തു.

 

മെഡിനെക്‌സ് ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് ആന്റ് ന്യൂറോ
റിഹാബിലിറ്റേഷന്‍ സെന്റര്‍; കാരന്തൂര്‍ ബ്രാഞ്ച് ഉദ്ഘാടനം 16ന്

Share

Leave a Reply

Your email address will not be published. Required fields are marked *