ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ചാന്താട്ട ഉല്‍സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ചാന്താട്ട ഉല്‍സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ചാന്താട്ട ഉല്‍സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.ക്ഷേത്രനടയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ 24 ന്യൂസ് ചാനല്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. അനിലിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിരാ കൃഷ്ണന്‍ മുഖ്യാതിഥിയായി.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ് രാജേഷ് . ക്ഷേത്രം മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ആഗസ്ത് 5 ന് ബുധനാഴ്ചയാണ് ചാന്താട്ടം.വട്ടോളി ഇല്ലത്ത് കുഞ്ഞി ശങ്കരന്‍ മൂസതിന്റെയും നടുവില്‍ പാട്ട് ഇല്ലത്ത് കേശവന്‍മൂസതിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടക്കുക ഇതോടനുബന്ധിച്ച് അന്നേ ദിവസം വൈകിട്ട് കാഴ്ചശീവേലിയും പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പകയും ഉണ്ടാകും.

 

 

ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ചാന്താട്ട
ഉല്‍സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *