കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റര്‍ ക്രിക്കറ്റേഴ്‌സ് നടത്തുന്ന ബി എം എച്ച് എട്ടാമത് മാസ്റ്റര്‍ പ്രീമിയര്‍ ലീഗ് (എം പി എല്‍ 2026) ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
നടക്കാവ് ഗെയിം ഓണ്‍ ടറഫില്‍ ഓഗസ്റ്റ് 13 മുതല്‍ 16 വരെ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് വിഭാഗങ്ങളിലായി 30 ടീമുകളാണ് എം പി എലില്‍ പങ്കെടുക്കുക.
ഇതിന് മുന്നോടിയായി ജൂലൈ 12 ന് മത്സരാര്‍ത്ഥികള്‍ക്കായി ജയില്‍ റോഡ് ഹോട്ടല്‍ സ്പാനില്‍ താര ലേലവും വൈകീട്ട് ട്രോഫി പ്രകാശനവും ഉണ്ടാകും. എം പി എലിന്റെ ലോഗോ പ്രകാശനം കാലിക്കറ്റ് മാസ്റ്റേഴ്‌സ് പ്രസിഡന്റ് ഫൈസല്‍ ഹസ്സനും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഡോ. വി അജേഷ് നമ്പ്യാരും ചേര്‍ന്ന് നിര്‍വഹിച്ചു. കളിക്കാര്‍ക്കും കുടുംബത്തിനുമുള്ള ബി എം എച്ച് പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനവും നടന്നു.
ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ ജാബിര്‍ സാലിഹ്, സി ഇ വി ഹാരിസ് ,സി എം സി വൈസ് പ്രസിഡന്റ് പി പി മെഹറൂഫ്, കെ എം അക്താബ്,ജോയിന്റ് സെക്രട്ടറിമാരായ പി വി ഹാരിസ് , മുഹമ്മദ് അസ്ലാം,
ഫൈനാന്‍സ് കണ്‍ട്രോളര്‍ ഫാറൂക്ക് അലി, രക്ഷാധികാരി ഒ മമ്മുദു , വി സി നിസാര്‍ , വലീദ് പാലാട്ട്, പി ടി ഹാരിസ്, കെ വി ഗാലിബ്, എ എം ഹര്‍ഷാദ്,പി വി തൗഫീക് , കെ ജൈസല്‍, പി പി ലത്തീഫ് ,
പി എം താജുദ്ദീന്‍ , ഡി വി തബീല്‍, കെ എം സിയാദ് , മജ്‌സൂം അലി എന്നിവര്‍ നേതൃത്വം നല്‍കും.കളി തന്നെ ലഹരി ആണെങ്കിലും മയക്ക് മരുന്ന് മാഫിയക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ മത്സരമെന്ന് ഫാസല്‍ ഹസനും മദ്യത്തിനും മയക്കുമരുന്നിനും എതിരെ കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയുമായി സഹകരിക്കുന്നതെന്ന് ഡോ വി അജേഷും പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ കാലിക്കറ്റ് മാസ്റ്റര്‍ ക്രിക്കറ്റേഴ്‌സ് പ്രസിഡന്റ് ഫൗസല്‍ ഹസ്സന്‍, ജനറല്‍ സെക്രട്ടറി ബി വി മെഹ്ബൂബ് ,നസ് വിന്‍ റഷീദ്,കെ അല്‍ത്താഫ് , ഒ
മമ്മുദു എന്നിവരും പങ്കെടുത്തു.
ബി എം എച്ച് മാസ്റ്റര്‍ പ്രീമിയര്‍ ലീഗ്
ക്രിക്കറ്റ്( എം പിഎല്‍ 2026) ടൂര്‍ണമെന്റ് :
താര ലേലം ജൂലൈ 12 ന്
