സമസ്ത സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്ട്

സമസ്ത സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്ട്

കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകദിന സമ്മേളനം നാളെ (25ന്) വ്യാഴാഴ്ച ടൗണ്‍ഹാളില്‍ നടക്കും. സമസ്തയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. 1926 ജൂണ്‍ 26-നാണ് സംഘടന ഔദ്യോഗികമായി കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപംകൊണ്ടത്.
ഇസ്ലാമിന്റെ തനതായ ആദര്‍ശങ്ങളെയും ആചാരങ്ങളെയും മാറ്റം കൂടാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസ്ഥാപിതമായി മത-ഭൗതിക വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ചെയ്ത ചരിത്രപരമായ നിയോഗമാണ് സമസ്തയുടേത്.

സെന്റിനറി ആഘോഷങ്ങളുടെ ഔദ്യോഗികമായ പ്രഖ്യാപനം 2023 ഡിസംബര്‍ 30ന് കാസര്‍ഗോഡ് വെച്ച് നടന്നു.തുടര്‍ന്ന് സമസ്തയുടെ വിവിധ കീഴ് ഘടകങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കര്‍മ്മപദ്ധതികളും ഇതിനോടകം നടന്നു. 2027 ജനുവരി 28, 29, 30, 31 തീയ്യതികളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ സെന്റിനറി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും.

സ്ഥാപകദിന സമ്മേളനം സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി,പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തും.
സ്ഥാപകദിനത്തോടനുബന്ധിച്ച് മദ്‌റസകളില്‍ സ്റ്റുഡന്റ്‌സ് അസംബ്ലി, തീം സോംഗ്,പ്രഭാഷണം,യൂണിറ്റുകളില്‍ പതാകഉയര്‍ത്തല്‍, സന്ദേശ പ്രഭാഷണം,ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും

സയ്യദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ മജീദ് കക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

 

സമസ്ത സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *