നഗരത്തിലെ സാംസ്‌കാരിക വേദികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം; എം ആര്‍ എഫ്

നഗരത്തിലെ സാംസ്‌കാരിക വേദികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം; എം ആര്‍ എഫ്

കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ടെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യപ്രദമായ വേദികളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് അളകാപുരിയില്‍ ചേര്‍ന്ന മുഹമ്മദ് റഫി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുനര്‍ നിര്‍മ്മാണത്തിനായി പൊളിച്ച ടാഗോര്‍ ഹാള്‍ വര്‍ഷങ്ങളായി കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നില്ല.ടൗണ്‍ഹാള്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്. ടൗണ്‍ഹാളിന്റെ ഗ്രീന്‍ റൂം പകുതി ഭാഗം അടച്ചിട്ടതിനാല്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിന് പ്രയാസം നേരിടുന്നു.നഗരസഭക്ക് കീഴിലുള്ള ജൂബിലി ഹാളിന് കനത്ത വാടകയായതിനാല്‍ പൊതുപരിപാടികള്‍ക്ക് ആശ്രയിക്കാനുമാകുന്നില്ല.

പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നയന്‍ ജെ. ഷാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മുരളീധരന്‍ ലൂമിനസ് വരവ് -ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നൗഷാദ് അരീക്കോട് പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് റഫി മ്യൂസിയം ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മെഹ്‌റൂഫ് മണലൊടി അറിയിച്ചു.പുതിയ ഭാരവാഹികളായി മെഹ്‌റൂഫ് മണലൊടി (പ്രസിഡന്റ്), സന്നാഫ് പാലക്കണ്ടി (സെക്രട്ടറി) , മുരളീധരന്‍ ലൂമിനസ് (ട്രഷറര്‍), വൈസ് പ്രസിഡന്റ്‌റുമാരായി കെ. സുബൈര്‍, നയന്‍ ജെ ഷാ, എന്‍. സി. അബ്ദുള്ളക്കോയ മുര്‍ഷിദ് അഹമ്മദ് എന്നിവരെയും സെക്രട്ടറിമ്മാരായി റാഫി എ. പി, ഹാഷിം കടാക്കലകം,യു. അഷറഫ്, ഫിറോസ് ഹിബ എന്നിവരെയും തെരഞ്ഞെടുത്തു. കെ.സുബൈര്‍, ടി പി എം ഹാഷിറലി ഡോക്ടര്‍ ശശിധരന്‍ സന്നാഫ് പാലക്കണ്ടി മുര്‍ഷിദ് അഹമ്മദ്
എന്നിവര്‍ സംസാരിച്ചു.

 

 

നഗരത്തിലെ സാംസ്‌കാരിക വേദികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം; എം ആര്‍ എഫ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *