കോഴിക്കോട്: ഇന്റര്‍ നാഷണല്‍ യോഗ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് യോഗയുടേ അഭിമുഖ്യത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ച് ‘യോഗയാവട്ടെ ലഹരി, യോഗ ദിനചര്യയുടെ ഭാഗമാക്കുക’ എന്ന സന്ദേശമുണര്‍ത്തി ക്യാമ്പയിന് സംഘടിപ്പിച്ചു. കേരള ഹോം സ്റ്റേ &ടുറിസം സൊസൈറ്റി ജില്ലാ പ്രസിഡണ്ട് റഫീഖ് കക്കാടംപൊയില്‍ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് യോഗ ചീഫ് കോ ഓര്‍ഡിനേറ്റര്‍ രാജന് തേങ്ങാപറമ്പത് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേമ്പര്‍ പ്രസിഡണ്ട് എ പി. അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായി.പൂര്‍വ സൈനിക് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയന് ആശംസ നേര്‍ന്നു. ഫ്രണ്ട്സ് ഓഫ് യോഗ സീനിയര്‍ അംഗങ്ങളായ കമലമ്മ, അബ്ദുല്ല കോയ എന്നിവരെ ആദരിച്ചു. വൃക്ഷാസനത്തില്‍ നിന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. രാജന് തേങ്ങാപറമ്പത് യോഗക്ക് നേതൃത്വം നല്കി. ടി. ടി. ഉമ്മര്‍ സ്വാഗതവും,രമേശ് ബാബു നന്ദിയും പറഞ്ഞു.
‘യോഗയാവട്ടെ ലഹരി, യോഗ ദിനചര്യയുടെ ഭാഗമാക്കുക’;
ക്യാമ്പയിന് സംഘടിപ്പിച്ചു
