നാംകോസ് 3000 മൂവായിരം വൃക്ഷത്തൈ വിതരണം ചെയ്തു
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നവ കേരള അഗ്രി ആന്റ് അലൈഡ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ (നാംകോസ്) ആഭിമുഖ്യത്തില്‍സൊസൈറ്റി മെമ്പര്‍മാര്‍ക്ക് വൃക്ഷത്തൈവിതരണം ചെയ്തു.
നാം കോസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നാംകോസ് മാനേജിങ് ഡയറക്ടര്‍ എന്‍ ഫിറോസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് ചെയര്‍മാന്‍ പി പി സുരേഷ് , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ഷൈനി ചാര്‍ളി,ഡയറക്ടര്‍മാരായ
കവിനാഥ് , ഷാജി നെല്ലിക്കോട്ട്,സി സന്ധ്യ,ജനറല്‍ മാനേജര്‍ കെ മിഥുന്‍ ,ജില്ലാ കോര്‍ഡിനേറ്റര്‍ പി ബാലാമണി സംസാരിച്ചു. ഗുഡല്ലൂര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 10 ബ്രാഞ്ചുകളിലായി 3000 തൈകളാണ് വിതരണം ചെയ്തത്.
